വാ​ഴാ​നി​പു​ഴ​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞു
Sunday, March 19, 2023 12:40 AM IST
വ​ട​ക്കാ​ഞ്ചേ​രി: വാ​ഴാ​നി​പു​ഴ​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ് വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടു.
ആ​റ്റ​ത്ര ക​ർ​ക്കി​ട​ക​ത്തു​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന വാ​ഴാ​നി പു​ഴ​യി​ലാ​ണ് ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തു​ന്ന നി​ല​യി​ൽ മാ​ലി​ന്യ​ങ്ങ​ളും മ​ണ്ണും. പു​ഴ​യോ​ര​ത്തെ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ പ​റ​ന്പു​ക​ളി​ൽ നി​ന്നു​ള്ള മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു പു​ഴ​യു​ടെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ മ​ണ്‍​തി​ട്ട​ക​ൾ രൂ​പ​പ്പെ​ട്ട് പു​ഴ​യു​ടെ ആ​ഴം​കു​റ​ഞ്ഞ് പു​ഴ ഒ​രു വ​ശ​ത്താ​യി ചു​രു​ങ്ങി. വാ​ഴാ​നി​യി​ൽ നി​ന്നും ഉ​ത്ഭ​വി​ച്ച് കൃ​ഷി​യി​ട​ങ്ങ​ളു​ടേ​യും സാ​ധാ​ര​ണ​ക്കാ​രു​ടേ​യും ദാ​ഹ​മ​ക​റ്റി​യി​ട്ടു​ള്ള ഈ ​പു​ഴ ഇ​ന്ന് നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. പു​ഴ​യി​ലെ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ ഉ​ട​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.