കാ​ഴ്ച​യി​ല്ലാ​ത്ത​വ​രെ സ​ഹാ​യി​ക്കാ​ൻ സ്റ്റോ​പ്പു​ക​ളെ​ത്തു​ന്പോ​ൾ ബ​സു​ക​ളി​ൽ വി​ളി​ച്ചു​പ​റ​യ​ണം
Sunday, March 19, 2023 12:41 AM IST
തൃ​ശൂ​ർ: കാ​ഴ്ച​യി​ല്ലാ​ത്ത​വ​രെ സ​ഹാ​യി​ക്കാ​ൻ ബ​സു​ക​ൾ ഒ​രോ സ്റ്റോ​പ്പു​ക​ളെ​ത്തു​ന്പോ​ഴും വി​ളി​ച്ചു​പ​റ​യ​ണ​മെ​ന്നു ഹ​രേ​കൃ​ഷ്ണ ഫൗ​ണ്ടേ​ഷ​ൻ ടു ​ദി ബ്ലൈ​ൻ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു. ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്ക് എ​വി​ടെ‍​യെ​ത്തി​യെ​ന്ന് അ​റി​യാ​ന്‌ ക​ഴി​യു​ന്നി​ല്ല.

പ​ല​പ്പോ​ഴും ഇ​റ​ങ്ങാ​നു​ള്ള സ്ഥ​ലം ക​ഴി​ഞ്ഞ് കി​ലോ​മീ​റ്റ​റു​ക​ൾ പി​ന്നി​ട്ടാ​ണ് സ്റ്റോ​പ്പ് ക​ഴി​ഞ്ഞ​തു​പോ​ലും അ​റി​യു​ന്ന​ത്. അ​പ്പോ​ൾ ക​ണ്ട​ക്ട​ർ​മാ​ർ​ക്കു തോ​ന്നു​ന്നി​ട​ത്ത് ഇ​റ​ക്കി​വി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തു​മൂ​ലം കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഇ​തു പ​രി​ഹ​രി​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ളി​ൽ സ്ഥ​ലം വി​ളി​ച്ചു പ​റ​യു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ​ഇ​ട​പെ​ട​ണം. കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്ക് ഒ​റ്റ​യ്ക്കു സു​ര​ക്ഷി​ത​മാ​യി യാ​ത്ര ചെ​യ്യാ​ൻ ​ഇ​ത് ഉ​പ​കാ​ര​പ്പെ​ടും.

തി​ര​ക്കി​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ പ്ലാ​റ്റ്ഫോ​മി​ൽ എ​ത്താ​നും പു​റ​ത്തു​ക​ട​ക്കാ​നു​മു​ള്ള ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് സം​വി​ധാ​ന​മൊ​രു​ക്ക​ണം. പ്ലാ​റ്റ്ഫോ​മി​ന്‍റെ തു​ട​ക്കം​മു​ത​ൽ പു​റ​ത്തു​ക​ട​ക്കു​ന്ന ഭാ​ഗം​വ​രെ നാ​ലി​ഞ്ചു വീ​തി​യു​ള്ള ബെ​ൽ​റ്റ് ത​റ​യി​ൽ വി​രി​ച്ചാ​ൽ കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്കു സൗ​ക​ര്യ​മാ​കു​മെ​ന്ന് സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.