പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു
Sunday, March 19, 2023 12:41 AM IST
പ​ട്ടി​ക്കാ​ട്: പാ​ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2023-24 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.

40,57,72,993 രൂ​പ വ​ര​വും 39,44,15,000 രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​വി​ത്രി സ​ദാ​ന​ന്ദ​ൻ അ​വ​ത​രി​പ്പി​ച്ച​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി 5.16 കോ​ടി, ലൈ​ഫ് പ​ദ്ധ​തി നാ​ലു​കോ​ടി, അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു കോ​ടി, ആ​രോ​ഗ്യം 96 ല​ക്ഷം, കൃ​ഷി 80.5 ല​ക്ഷം, മൃ​ഗ​സം​ര​ക്ഷ​ണം- ക്ഷീ​ര​വി​ക​സ​നം 87 ല​ക്ഷം എ​ന്നീ മേ​ഖ​ല​ക​ൾ​ക്കാ​ണ് ബ​ജ​റ്റി​ൽ കൂ​ടു​ത​ൽ തു​ക​ക​ൾ നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ര​വീ​ന്ദ്ര​ൻ ബ​ജ​റ്റ് അ​വ​ത​ര​ണ യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ·ാ​രാ​യ ഇ.​ടി. ജ​ല​ജ​ൻ, കെ.​വി. അ​നി​ത, സു​ബൈ​ദ അ​ബൂ​ബ​ക്ക​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ആ​ർ. ജോ​ണ്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ചൊ​വ്വാ​ഴ്ച ബ​ജ​റ്റ് ച​ർ​ച്ച ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​വി​ത്രി സ​ദാ​ന​ന്ദ​ൻ അ​റി​യി​ച്ചു.

പാ​വ​റ​ട്ടി: പാ​വ​റ​ട്ടി ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കി പാ​വ​റ​ട്ടി പ​ഞ്ചാ​യ​ത്തി​ന്‍റെ 2023 - 24 വ​ർ​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 25.44 കോ​ടി രൂ​പ വ​ര​വും 25.21 കോ​ടി രൂ​പ ചെ​ല​വും 22.92 ല​ക്ഷം രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന വാ​ർ​ഷി​ക ബ​ജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. റെ​ജീ​ന അ​വ​ത​രി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു അ​നി​ൽ​കു​മാ​ർ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പാ​വ​റ​ട്ടി ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 3.5 കോ​ടി​യും പാ​ർ​പ്പി​ടം-​കു​ടി​വെ​ള്ള മേ​ഖ​ല​യ്ക്ക് 2.5 കോ​ടി​യും ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യി ഒ​രു കോ​ടി​യും പൊ​തു ശ്മ​ശാ​നം 15 ല​ക്ഷം, പ​ഞ്ചാ​യ​ത്ത് ബി​ൽ​ഡിം​ഗ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്ക​ൽ 25 ല​ക്ഷം, എം​സി​എ​ഫ് നി​ർ​മാ​ണം 20 ല​ക്ഷം എ​ന്നി​വ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജോ​സ​ഫ് ബെ​ന്നി, സി​ബി ജോ​ണ്‍​സ​ൻ, ജെ​റോം ബാ​ബു, ടി.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ, സെ​ക്ര​ട്ട​റി കെ. ​ഷി​ബു​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.