ബൈ​ക്ക് യാ​ത്ര​ിക​ർ​ക്ക് പ​രി​ക്ക്
Sunday, March 19, 2023 12:41 AM IST
പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത ചു​വ​ന്ന​മ​ണ്ണി​ൽ കാ​റും ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചെ​ന്നാ​യ​പ്പാ​റ സ്വ​ദേ​ശി സി​ബി​ൻ, തെ​ക്കും​ക​ര സ്വ​ദേ​ശി ച​ന്ദ്ര​ഹാ​സ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ്ര​ധാ​ന പാ​ത​യി​ൽ നി​ന്നും സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ബൈ​ക്കി​നു പു​റ​കി​ൽ കാ​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം.