കോ​ണ്‍​ഗ്ര​സ് സ​മ​ര​ം വി​ജ​യം
Sunday, March 19, 2023 12:41 AM IST
ചി​റ്റാ​ട്ടു​ക​ര: കോ​ണ്‍​ഗ്ര​സ് സ​മ​ര​ങ്ങ​ൾ വി​ജ​യം ക​ണ്ടു. എ​ള​വ​ള്ളി​യി​ലെ ജ​ല​നി​ധി വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്തി​ര യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ര​ണ്ടു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ വാ​ട​ക​യാ​യി 180 രൂ​പ വാ​ങ്ങു​ന്ന​തും ഒ​ഴി​വാ​ക്കും. കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ നി​ര​ന്ത​ര പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഇ​ട​തു​പ​ക്ഷം ബി​ജെപി​യു​മാ​യി കൂ​ട്ടു​ചേ​ർ​ന്ന് എ​ടു​ത്ത ജ​ന​വി​രു​ദ്ധ തീ​രു​മാ​നം പി​ൻ​വ​ലി​ക്കേ​ണ്ടി​വ​ന്നു എ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ജെ. സ്റ്റാ​ൻ​ലി പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് ഉ​ന്ന​യി​ച്ച അ​ഴി​മ​തി​ക​ളും മ​റ്റു വി​ഷ​യ​ങ്ങ​ളും വീ​ണ്ടും ഉ​യ​ർ​ത്തി പോ​രാ​ട്ടം തു​ട​രു​മെ​ന്നും കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ജെ. സ്റ്റാ​ൻ​ലി വ്യ​ക്ത​മാ​ക്കി.