എ​ള​വ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Sunday, March 19, 2023 12:41 AM IST
ചി​റ്റാ​ട്ടു​ക​ര: കോ​ണ്‍​ഗ്ര​സി​ന്‍റെ എ​ള​വ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചി​ൽ പോ​ലീ​സു​മാ​യി സം​ഘ​ർ​ഷം.

പ​ഞ്ചാ​യ​ത്തി​ന്‍റെ ഗേ​റ്റ് ത​ള്ളി​തു​റ​ക്കാ​നു​ള്ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മം പോ​ലീ​സ് ത​ട​ഞ്ഞു. പി​ന്നീ​ട് മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് സ​മ​ര​ക്കാ​രെ മാ​റ്റി പ്ര​തി​ഷേ​ധ​യോ​ഗം ചേ​രു​ക​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളു​ടെ വി​യോ​ജ​ന കു​റി​പ്പ് ക​ണ​ക്കി​ലെ​ടു​ക്കാ​തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നി​റു​ത്തി​വ​ച്ച ജ​ല​നി​ധി​യി​ൽ നി​ന്നു​മു​ള്ള വെ​ള്ള വി​ത​ര​ണം പു​ന​ഃസ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും കു​ടി​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത വെ​ള്ള​ത്തി​ന്‍റെ ക​രം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് കോ​ണ്‍​ഗ്ര​സ് എ​ള​വ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

ജ​ല​നി​ധി​യെ ത​ക​ർ​ത്ത് പു​തി​യ ജ​ല​വി​ത​ര​ണ പ​ദ്ധ​തി കൊ​ണ്ടു​വ​രാ​നും അ​തി​ലൂ​ടെ ക​ളി​മ​ണ്‍ ഖ​ന​ന​വും ക​മ്മീ​ഷ​നും ല​ക്ഷ്യ​മാ​ക്കി​യാ​ണ് എ​ള​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ച്ച​ക്ക​ള്ളം പ​റ​യു​ന്ന​തെ​ന്ന് ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​സി. ശ്രീ​കു​മാ​ർ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ജെ. സ്റ്റാ​ൻ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി പി.​കെ. രാ​ജ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​ടി. സ്റ്റീ​ഫ​ൻ, മെ​ന്പ​ർ​മാ​രാ​യ സു​ന്ദ​ര​ൻ കു​ന്ന​ത്തു​ള്ളി, ലി​സി വ​ർ​ഗീ​സ്, സീ​മ ഷാ​ജു, എം.​പി. ശ​ര​ത്കു​മാ​ർ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ.​ഡി. സാ​ജു, വ​ർ​ഗീ​സ് മാ​ന​ത്തി​ൽ, എ​ൻ.​കെ. സു​ലൈ​മാ​ൻ, കോ​യ പോ​ക്കാ​ക്കി​ല്ല​ത്ത്, കെ.​പി. വി​വേ​ക​ൻ, പ്ര​സാ​ദ് വാ​ക, ജി​ന്‌റോ തേ​റാ​ട്ടി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.