പൂ​മം​ഗ​ല​ത്ത് ഒ​രാ​ൾ​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു
Sunday, March 19, 2023 12:44 AM IST
അ​രി​പ്പാ​ലം: പൂ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഒ​രാ​ൾ​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. എ​ട​ക്കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. നാ​ലു​ദി​വ​സ​മാ​യി തു​ട​രു​ന്ന പ​നി മാ​റാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. യു​വാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

എ​ലി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത​യും ശു​ചി​ത്വ​വും പാ​ലി​ക്ക​ണ​മെ​ന്ന് പൂ​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് മു​ന്ന​റി​യി​പ്പു​ന​ൽ​കി. പ​നി​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണം. ഇ​തോ​ടൊ​പ്പം അ​മി​ത​മാ​യ ശ​രീ​ര​വേ​ദ​ന, ഓ​ക്കാ​നം, ഛർ​ദ്ദി എ​ന്നി​വ​യും ഉ​ണ്ടാ​കും. പ​നി​യു​ണ്ടെ​ങ്കി​ൽ സ്വ​യം​ചി​കി​ത്സ ചെ​യ്യാ​തെ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്. തൊ​ഴി​ലു​റ​പ്പ്, പോ​ലെ​യു​ള്ള ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ർ പ്ര​തി​രോ​ധ​മ​രു​ന്ന് ക​ഴി​ക്കേ​ണ്ട​താ​ണെ​ന്നും ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചു.