വികസന പദ്ധതികളുമായി ബജറ്റ് അവതരണം
Sunday, March 19, 2023 12:44 AM IST
അ​ന്ന​മ​ന​ട പ​ഞ്ചാ​യ​ത്ത്

അ​ന്ന​മ​ന​ട: പ​ശ്‌ചാ​ത്ത​ല മേ​ഖ​ല​ക്കും കൃ​ഷി​ക്കും സേ​വ​ന മേ​ഖ​ല​ക്കും ഉൗ​ന്ന​ൽ ന​ൽ​കി 2023-24 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ അ​ന്ന​മ​ന​ട പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ടെ​സി ടൈ​റ്റ​സ് അ​വ​ത​രി​പ്പി​ച്ചു. 36,91,59,729 രൂ​പ വ​ര​വും 35,23,79,800 രൂ​പ ചെ​ല​വും 1,67,79,929 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, സാം​സ്കാ​രി​ക മേ​ഖ​ല​ക​ൾ​ക്കും അ​ർ​ഹ​മാ​യ പ്രാ​ധാ​ന്യം ന​ൽ​കി​യ ബ​ജ​റ്റി​ൽ ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് രണ്ടുകോ​ടി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 18.89 കോ​ടി​യും ശു​ദ്ധ​ജ​ല​ത്തി​നാ​യി ഒ​രു കോ​ടി​യും നീ​ക്കി​വ​ച്ച ബ​ജ​റ്റ് പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ ഉ​ന്ന​മ​നം, വ​നി​താ​ക്ഷേ​മം, സ്ത്രീ ​ശാ​ക്തീ​ക​ര​ണം, വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം എ​ന്നി​വ​ക്കും മ​തി​യാ​യ പ​രി​ഗ​ണ ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ർ​ഷി​ക മേ​ഖ​ല​ക്ക് ഒ​രു കോ​ടി​യും അ​തി​ദ​രി​ദ്ര​രു​ടെ ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ​ത്തി​ന് 2.25 കോ​ടി​യും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ ഇ​ന​ത്തി​ൽ എ​ട്ട​ര കോ​ടി​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. വി​നോ​ദ് അ​ധ്യ​ക്ഷ​നാ​യി. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷന്മാ​രാ​യ സി​ന്ധു ജ​യ​ൻ, ടി.​കെ. സ​തീ​ശ​ൻ, കെ.​എ. ഇ​ക്ബാ​ൽ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജോ​ണ്‍ ജോ​ണ്‍ പാ​റ​യ്ക്ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ളൂ​ർ പ​ഞ്ചാ​യ​ത്ത്

ആ​ളൂ​ർ: ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​ടു​ത്ത ര​ണ്ടു മാ​സം കൊ​ണ്ട് അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​നം, ശു​ചി​ത്വ​ം, ആ​ധു​നി​ക ഗ്യാ​സ് ക്രി​മ​റ്റോ​റി​യം, ആ​ധു​നി​ക അ​റ​വു​ശാ​ല, സ​മ​ഗ്ര ഉ​റ​വി​ട ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണം, ആ​ളൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ൾ ആ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്, ആ​ളൂ​ർ സെ​ന്‍റ​ർ ട്ര​യ​ങ്കി​ൾ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം എ​ന്നി പ​ദ്ധ​തി​ക​ൾ​ക്ക് പ്രാ​ധാ​ന്യം നൽകി ആ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​തി സു​രേ​ഷ് അ​വ​ത​രി​പ്പി​ച്ചു. 34,21,52,261 രൂ​പ​യു​ടെ വ​ര​വും, 33,27,24,725 രൂ​പ​യു​ടെ ചെ​ല​വും, 94,27,936 രൂ​പ​യു​ടെ മി​ച്ച​മു​ള്ള ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ജോ​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാട്ടൂർ പഞ്ചായത്ത്

കാ​ട്ടൂ​ർ: ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ലൂ​ടെ മൂ​ന്നു​വ​ർ​ഷം​കൊ​ണ്ട് കാ​ട്ടൂ​രി​നെ സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട ഗ്രാ​മ​മാ​ക്കാ​നൊ​രു​ങ്ങി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന്‍റെ 2023-24 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള വാ​ർ​ഷി​ക ബ​ജ​റ്റ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് 1.53 കോ​ടി രൂ​പ വ​ക​യി​രു​ത്തി. 15.37 കോ​ടി വ​ര​വും 14.96 കോ​ടി ചെ​ല​വും 40.65 ല​ക്ഷം മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എം. ക​മ​റു​ദ്ദീ​ൻ അ​വ​ത​രി​പ്പി​ച്ചു. വെ​ള്ള​ക്കെ​ട്ട് ശാ​സ്ത്രീ​യ​രീ​തി​യി​ൽ ഒ​ഴി​വാ​ക്കു​ന്ന​തി​ന് പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. കാ​ട്ടൂ​ർ ഗ്രാ​മീ​ണ മാ​ർ​ക്ക​റ്റ് ഈ ​വ​ർ​ഷം തു​റ​ക്കു​മെ​ന്നും ബ​ജ​റ്റ് പ​റ​യു​ന്നു. പ്ര​സി​ഡ​ന്‍റ് ടി.​വി. ല​ത അ​ധ്യ​ക്ഷ​യാ​യി.

മ​തി​ല​കം പ​ഞ്ചാ​യ​ത്ത്

മ​തി​ല​കം: ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി മ​തി​ല​കം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 24 കോ​ടി 50 ല​ക്ഷ​ത്തി 2086 രൂ​പ വ​ര​വും, 22 കോ​ടി 66 ല​ക്ഷ​ത്തി 28,061 രൂ​പ ചി​ല​വും ഒ​രു​കോ​ടി 83 ല​ക്ഷ​ത്തി 74,025 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​എ​സ് . ര​വീ​ന്ദ്ര​ൻ അ​വ​ത​രി​പ്പി​ച്ച​ത്. ഉ​ത്പാ​ദ​ന - സേ​വ​ന - പ​ശ്ചാ​ത്ത​ല മേ​ഖ​ല​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടു​ള്ള ബ​ജ​റ്റി​ൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി മു​ഖേ​ന ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യ​ധ​നം, മ​ത്സ​രാ​ധി​ഷ്ഠി​ത കൃ​ഷി പ്രോ​ത്സാ​ഹ​നം, ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ എ​ല്ലാ വീ​ട്ടി​ലും കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും കൈ​മാ​റി​ക്കി​ട്ടി​യ സ്ഥാ​പ​ന​ങ്ങ​ളും തെ​രു​വു​വി​ള​ക്കു​ക​ളും പാ​പ്പി​നി​വ​ട്ടം സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് സോ​ളാ​ർ ആ​ക്കു​ക, പ​രി​ശീ​ല​ന​ത്തി​നാ​യി ര​ണ്ട് സാം​സ്കാ​രി​ക നി​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​ഠ​ന​കേ​ന്ദ്രം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും ബ​ജ​റ്റി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​എ​സ് .രാ​മ​ദാ​സ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷന്മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്ത്

കൊ​റ്റ​നെ​ല്ലൂ​ർ: ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ​ത്തി​നും ഭ​വ​ന​നി​ർ​മാ​ണ​ത്തി​നും ഉൗ​ന്ന​ൽ ന​ൽ​കി വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 2023-24 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​ൻ​സി ബി​ജു അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ധ​നീ​ഷ് അ​ധ്യ​ക്ഷ​നാ​യി. ദാ​രി​ദ്യ്ര​ല​ഘൂ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 2.15 കോ​ടി​യും ഭ​വ​ന​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 4.4 കോ​ടി രൂ​പ​യും ഉ​ൾ​പ്പെ​ടെ 28.18 കോ​ടി വ​ര​വും 27.59 കോ​ടി ചെ​ല​വും 58.63 ല​ക്ഷം നീ​ക്കി​യി​രി​പ്പു​മു​ള്ള ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.