"ത​ണ്ണീ​ർ പന്തൽ' ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം നടന്നു
Sunday, March 19, 2023 12:44 AM IST
ചാ​ല​ക്കു​ടി: സം​സ്ഥാ​ന സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ണ്ണീ​ർ പ​ന്ത​ലു​ക​ൾ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം ടൗ​ണ്‍ സ​ഹ​ക​രണ ബാ​ങ്ക് നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റി​നു സ​മീ​പം സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​നി​ർ​വ​ഹി​ച്ചു. മു​കു​ന്ദ​പു​രം സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​നായി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എബി ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി​. എം. ​ശ​ബ​രി​നാ​ഥ​ൻ, എം.എം. അ​നി​ൽ​കു​മാ​ർ, ടി. ​ശ്രീ​കു​മാ​ർ, ല​സ്‌ലി​ൻ ജോ​സ്, സാ​ബു, ടി.​ആ​ർ. ര​ഞ്ചു, ബ്ലി​സിൻ​ ഡേ​വീ​സ്, വി.​ആ​ർ. സ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.