പു​ല്ലി​ന് തീ​യി​ടു​ന്ന​തി​നി​ടെ പു​ക ശ്വ​സി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Sunday, March 19, 2023 11:26 PM IST
ചേ​ർ​പ്പ്: പെ​രി​ഞ്ചേ​രി മ​ണ​വ​ൻ​കോ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം പു​ല്ലി​ന് തീ​യി​ടു​ന്ന​തി​നി​ടെ പു​ക ശ്വ​സി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പൂ​ത്ത​റ​ക്ക​ൽ കോ​ര​പ്പ​ത്ത് വേ​ലാ​യു​ധ​ൻ(59 ) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്.

പെ​രി​ഞ്ചേ​രി മ​ണ​വ​ൻ​കോ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഒ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ജോ​സി​ന്‍റെ പ​റ​ന്പി​ൽ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന പു​ല്ലി​ന് തീ​യി​ട്ട​താ​യി​രു​ന്നു. തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ക​ണ്ട് ബ​ഹ​ളം വ​യ്ക്കു​ക​യും ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ നാ​ട്ടു​കാ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​ർ തീ ​അ​ണ​ച്ചി​രു​ന്നു. ഭാ​ര്യ: ബേ​ബി. മ​ക്ക​ൾ: ദി​വ്യ, ഭ​വ്യ.