പി.​കെ. ഇ​ട്ടൂപ്പി​ന്‍റെ 25-ാം ച​ര​മ​വാ​ർ​ഷി​ക​ അ​നു​സ്മ​ര​ണം
Monday, March 20, 2023 12:50 AM IST
ചാ​ല​ക്കു​ടി: ക​ലാ കാ​യി​ക -​ സാം​സ്കാ​രി​ക - വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച അ​തു​ല്യ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു​മു​ൻ എം​എ​ൽഎ അ​ഡ്വ.​ പി.​കെ. ഇ​ട്ടൂ​പ്പ് എ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ.
കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ജി​ല്ലാ ക​മ്മ​റ്റി പി.​കെ. ഇ​ട്ടൂപ്പി​ന്‍റെ 25-ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ണ്ഡി​ച്ച് ന​ട​ത്തി​യ അ​നു​സ്മ​ര​ണയോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ​ണ​ൻ ഈ​ച്ച​ര​ത്ത് അധ്യക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എം.​ടി.​ തോ​മ​സ് മാ​സ്റ്റ​ർ, സെ​ബാ​സ്റ്റ്യ​ൻ ചൂ​ണ്ട​ൽ, ബേ​ബി മാ​ത്യു കാ​വു​ങ്ക​ൽ, ഡെ​ന്നീ​സ് കെ. ​ആ​ന്‍റ​ണി, അ​ഡ്വ.​ പി.​ഐ. മാ​ത്യു, ജോ​ർ​ജ് താ​ഴേ​ക്കാ ​ട​ൻ, ബേ​ബി നെ​ല്ലി​ക്കു​ഴി, ഷാ​ജി ആനിത്തോട്ടം, പോ​ളി​ ഡേവിസ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.