പ്രോ​ലൈ​ഫ് പ​താ​ക പ്ര​യാ​ണം ആ​രം​ഭി​ച്ചു
Monday, March 20, 2023 12:50 AM IST
തൃ​ശൂ​ർ: കെസിബിസി പ്രോ​ലൈ​ഫ് സ​മി​തി​യു​ടെ ഈ ​വ​ർ​ഷ​ത്തെ പ്രോ​ലൈ​ഫ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന പ​താ​ക പ്ര​യാ​ണം കോ​ഴി​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​താ​ക പ്ര​യാ​ണ​ത്തി​ന്‍റെ കോ​-ഒാർഡി​നേ​റ്റ​ർ​മാ​രാ​യ ഡോ. ​ഫ്രാ​ൻ​സിസ് ജെ.ആ​റാ​ട​ൻ, ടോ​മി പ്ലാ​ത്തോ​ട്ടം എ​ന്നി​വ​ർ​ക്കു പ​താ​ക കൈ​മാ​റി​ക്കൊ​ണ്ടാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ച​ത്.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യിം​സ് ആ​ഴ്ച​ങ്ങാ​ട​ൻ പ്രോ​ലൈ​ഫ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ചൂ​രേപ്പ​റ​ന്പി​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു കോ​ട്ടേപ്പറ​ന്പി​ൽ, സെ​മിലി , ​ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മോ​ൻ​സി ജോ​ർ​ജ് ആ​നി​മേ​റ്റ​ർ​മാ​രാ​യ സി​സ്റ്റ​ർ മേ​രി ജോ​ർ​ജ്, സാ​ബു ജോ​സ്, ജോ​ർ​ജ് എ​ഫ്. സേ​വ്യാർ, ​രൂ​പ​താ ആ​നി​മേ​റ്റ​ർ​മാ​രാ​യ സി​സ്റ്റ​ർ സി​മ്മി ജോ​സ​ഫ്, സി​സ്റ്റ​ർ മെ​ർ​ളി, താ​മ​ര​ശേരി രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​ജീ​വ് പു​ര​യി​ട​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.