ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ആ​ക്ര​മണം നടത്തിയയാ​ൾ അ​റ​സ്റ്റി​ൽ
Monday, March 20, 2023 12:51 AM IST
ചേ​ർ​പ്പ്: സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ വ​നി​താ ജീ​വ​ന​ക്കാ​രി​യെ ആ​ക്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ചേ​ർ​പ്പ് ചെ​റു​ചേ​നം കാ​ര്യാ​ട്ട് വീ​ട്ടി​ൽ അ​സീ​സ(45)​ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 17 നാ​യി​രു​ന്നു സം​ഭ​വം. ചെ​വി വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി യി​ലെ​ത്തി​യ അ​സീ​സി​നോ​ട് ഡോ​ക്ട​ർ​മാ​രി​ല്ല എ​ന്ന് പ​റ​ഞ്ഞ​തി​ൽ പ്ര​കോ​പി​ത​നാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ശു​പ​ത്രി​യി​ലെ ഒ​പി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രി ഷാ​ജി​ഹ​യ്ക്ക​യെ മ​ർ​ദി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ണ്‍ ത​ട്ടി​ത്തെ​റി​പ്പി​ക്കു​ക​യും ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ സീ​ബ​യ്ക്ക് നേ​രെ വ​ധ​ഭീ​ഷ​ണി ന​ട​ത്തു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന് ഒ​രു​മാ​സ​ത്തി​നു ശേ​ഷ​മാ​ണ് അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.