റൂ​ട്സ് വാ​ലി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ശി​ലാ​സ്ഥാ​പ​നം
Monday, March 20, 2023 12:51 AM IST
പ​ഴ​യ​ന്നൂ​ർ: പ​ഴ​യ​ന്നൂ​ർ ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റൂ​മി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ന്‍റെ പു​ന​ർ​നാ​മ​ക​ര​ണ​ത്തോ​ടൊ​പ്പം പു​തി​യ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും പാ​ണ​ക്കാ​ട് സ​യ്യി​ദ് റ​ഷീ​ദ​ലി ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. റൂ​മി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ര​ക്ഷാ​ധി​കാ​രി ഇ​ന്പ​ച്ചി​ക്കോ​യ ത​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ഷാ​ന​വാ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ​ഴ​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. മു​ര​ളീ​ധ​ര​ൻ മു​ഖ്യാ​തി​ഥി ആ​യി. പ​ഴ​യ​ന്നൂ​ർ റം​ല ഗ്രൂ​പ് ചെ​യ​ർ​മാ​ൻ സു​നീ​ത് റ​ഹ്മാ​ൻ, അ​ബ്ദു​ൽ സ​ലാം, ടി. ​അ​ബ്ദു​റ​ഹ്മാ​ൻ, പി.​കെ. സു​ലൈ​മാ​ൻ, ഉ​മ​ർ ബാ​ഖ​വി, അ​ലി ഹു​ദ​വി, ശ​മീ​ർ അ​ൻ​വ​രി, പ​ഴ​യ​ന്നൂ​ർ ബ്ലോ​ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി. ശ്രീ​ജ​യ​ൻ, സ​മ​സ്ത ത​ല​പ്പി​ള്ളി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​വൈ. ഇ​ബ്രാ​ഹിം അ​ൻ​വ​രി, പ​ഴ​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​എം. അ​സീ​സ്, എ​സ്.​കെ. ജെ​ക്ക്യു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.