പു​ത്തൂ​ർ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പ​ിച്ചു
Monday, March 20, 2023 12:52 AM IST
പു​ത്തൂ​ർ: പു​ത്തൂ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ കൃ​പാ​ഗ്നി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് സ​മാ​പ​ന​മാ​യി. മാ​ർ േജക്ക​ബ് തൂ​ങ്കു​ഴി ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് പി​താ​വി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് 50 സ​ന്പൂ​ർ​ണ ബൈ​ബി​ൾ സ​മ്മാ​നി​ച്ച് ആ​ദ​രി​ച്ചു.
ഫൊ​റോ​ന വി​കാ​രി ഫാ. ​ചാ​ക്കോ ചെ​റു​വ​ത്തൂ​ർ, അ​സി. വി​കാ​രി ഫാ. ​ഹേ​ഡ്‌ലി നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കൈ​ക്കാ​ര​ൻ​മാ​രാ​യ ഷൈ​ജു കാ​റ​ള​ത്തു​ക്കാ​ര​ൻ, ജോ​ണ്‍​സ​ൻ വി​ത​യ​ത്തി​ൽ, ബെ​ന്നി കാ​ര​ക്ക​ട, ഷി​ബു ത​ണ്ട്യേ​ക്ക​ൽ എ​ന്നി​വ​രാ​ണ് ബൈ​ബി​ൾ സ​മ്മാ​നി​ച്ച​ത്. അ​തി​നു​ശേ​ഷം ബൈ​ബി​ൾ തു​ട​ർ പ​രി​ശീ​ല​ന​ത്തി​നാ​യി ആ​രം​ഭി​ക്കു​ന്ന സാ​ൻ​തോം ബൈ​ബി​ൾ അ​ക്കാ​ദ​മി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
എ​രു​മേ​ലി കിം​ഗ് ജീ​സ​സ് മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​ന് ഫാ. ​അ​ബ്രാ​ഹാം ക​ടി​യാ​കു​ഴി, ബ്ര​ദ​ർ സാ​ബു ആ​റു​തൊ​ട്ടി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.