ഇകെസി റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി പി.​എ.​ മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ച്ചു
Monday, March 20, 2023 12:55 AM IST
എ​ട​ത്തി​രു​ത്തി: പ​ഞ്ചാ​യ​ത്തി​ലെ ഇ​കെ​സി റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ച്ചു. ഇ.​ടി. ടൈ​സ​ണ്‍ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ഹാ​ർ​ബ​ർ എ​ഞ്ചി​നീ​യ​റിം​ഗ് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ ആ​ൽ​വി​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ച​ന്ദ്ര​ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​ൽ​ഷ സു​ധീ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ജു​ള അ​രു​ണ​ൻ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഹാ​ർ​ബ​ർ എ​ഞ്ചി​നീ​യ​റിം​ഗ് വ​കു​പ്പി​ൽ നി​ന്ന​നു​വ​ദി​ച്ച ര​ണ്ട​ര കോ​ടി രൂ​പ ചി​ല​വി​ട്ടാ​ണ് റോ​ഡ് നി​ർ​മാ​ണം.
2.79 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള റോ​ഡി​ൽ കാ​ല​ഹ​ര​ണ​പ്പെ​ട്ട എ​ട്ട് ക​ൾ​വ​ർ​ട്ടു​ക​ളും പു​തു​ക്കി പ​ണി​യും. വെ​ള്ള​ക്കെ​ട്ടു​ള്ള ഭാ​ഗ​ത്ത് 330 മീ​റ്റ​ർ നീ​ള​ത്തി​ൽ കാ​ന​യും നി​ർ​മി​ക്കും. എ​ട്ടു മാ​സ​മാ​ണ് നി​ർ​മാ​ണ കാ​ലാ​വ​ധി.