വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നി​യ​മവി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Tuesday, March 21, 2023 11:01 PM IST
കു​ന്നം​കു​ളം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നി​യ​മ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. കു​ന്നം​കു​ളം അ​ക​തി​യൂ​ർ ത​റ​മേ​ൽ വീ​ട്ടി​ൽ ര​വീ​ന്ദ്ര​ന്‍റെ മ​ക​ൾ അ​നു​ഷ (23) ആ​ണ് മ​രി​ച്ച​ത്. ഡി​വൈ​എ​ഫ്ഐ കു​ന്നം​കു​ളം ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യി​രു​ന്ന അ​നു​ഷ മ​ല​പ്പു​റം എം​സി​ടി കോ​ള​ജി​ലെ നി​യ​മ ബി​രു​ദ വി​ദ്യാ​ർ​ത്ഥി​നി​യാ​യി​രു​ന്നു. കോ​ള​ജി​നു സ​മീ​പം ക​ഴി​ഞ്ഞ​യാ​ഴ്ച അ​നു​ഷ സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര​വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. അ​മ്മ: ഷൈ​ല​ജ. സ​ഹോ​ദ​ര​ൻ: അ​ക്ഷ​യ്. മൃ​ത​ദേ​ഹം പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി മേൽനടപടികൾ സ്വീകരിച്ചു.