അ​മ​ൽ കൃ​ഷ്ണ​യു​ടെ മ​ര​ണം: കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി
Wednesday, March 22, 2023 12:53 AM IST
വാ​ടാ​ന​പ്പ​ിള്ളി: ഏ​ങ്ങ​ണ്ടി​യൂ​രി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വ​ച്ച് സിപിഎം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ​രിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​മ​ൽ കൃ​ഷ്ണ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്ര​തി​ക​ളാ​യ സിപിഎം നേ​താ​ക്ക​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്യു​ക, കേ​സ് പ്ര​ത്യേ​ക പോലീസ് സം​ഘ​ത്തെ നി​യോ​ഗി​ച്ച് അ​ന്വേ​ഷ​ിക്കുക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഏ​ങ്ങ​ണ്ടി​യൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ടാ​ന​പ്പ​ിള്ളി പോ ലീസ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി.​ ഡിസിസി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ ഉ​ദ് ഘാ​ട​നം ചെ​യ്തു.​

സി​പിഎം നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ പ്രാ​ഥ​മി​ക വി​വ​ര​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കു​മെ​ന്ന് മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ്ര​കാ​രം അ​നൗ​ണ്‍​സ്മെ​ന്‍റും ഫ്ല​ക്സ് പ്ര​ചാ​ര​ണ​വും ന​ട​ത്തി​യി​ട്ടും നാ​ട്ടു​കാ​ർ​ക്കോ കു​ടും​ബ​ക്കാ​ർ​ക്കോ വേ​ണ്ട രീ​തി​യി​ൽ മൃ​ത​ദേ​ഹം കാ​ണാ​ൻ സൗ​ക​ര്യ​മൊ​രു​ക്കാ​തെ നി​ർ​ബ​ന്ധ ബു​ദ്ധി​യോ​ടെ പാ​ന്പാ​ടി ഐ​വ​ർ മ​ഠ​ത്തി​ലേ​ക്കു മൃ​ത​ദേ​ഹം സം​സ്ക്കാ​ര​ത്തി​ന​യ​ച്ച​ത് തെ​ ളി​വു​ക​ൾ അ​വ​ശേ​ഷി​ക്കാ​തി​രി​ക്കാ​നാ​ണെന്നും കോൺഗ്രസ് ആരോപിച്ചു.

അ​മ​ൽ​കൃ​ഷ്ണ​യെ ഏ​ങ്ങ​ണ്ടി​യൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും പു​റ​ത്തും വച്ച് അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. മൂ​ക്കി​ന്‍റെ പാ​ല​വും ത​ല​യ്ക്കു പി​ൻ​വ​ശ​വും പ​രു​ക്കേ​ൽ​പ്പി​ച്ചു. കൊ​ല​പാ​ത​ക​മു​ൾ​പ്പ​ടെ ഒ​ട്ടേ​റെ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ എ​ങ്ങ​ണ്ടി​യൂ​രി​ലെ സിപിഎം നേ​താ​ക്ക​ളാ​യ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​എ​ൻ. ജ്യോ​തി​ലാ​ൽ, ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ.​എ​ച്ച്. സു​ൽ​ത്താ​ൻ, വി.​എ. ഷെ​ബി എ​ന്നി​വ​രെ സം​ര​ക്ഷി​ക്കാ​ൻ സി​പിഎം ഉ​ന്ന​ത നേ​തൃ​ത്വം ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ പോലീസ് അ​ധി​കാ​രി​ക​ൾ വി​ളി​ച്ച് സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​ൽനി​ന്നും പി​ന്തി​രി​യ​ണ​മെ​ന്നു പ​റ​യു​ന്ന​തും അ​മ​ൽ കൃ​ഷ്ണ​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും ഡി​സിസി പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ചു.​ ഗു​രു​വാ​യൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​എ. ഗോ​പ​പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​നാ​യി.

കെപിസിസി സെ​ക്ര​ട്ട​റി സു​നി​ൽ അ​ന്തി​ക്കാ​ട്, ഏ​ങ്ങ​ണ്ടി​യൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് യു.​കെ. പീ​താം​ന്പ​ര​ൻ, ഡിസിസി ഭാ​ര​വാ​ഹി​ക​ളാ​യ സി.​എം. നൗ​ഷാ​ദ്, കെ.​കെ. ബാ​ബു, അ​നി​ൽ പു​ളി​ക്ക​ൻ, നൗ​ഷാ​ദ് ആ​റ്റു​പ​റ​ന്പ​ത്ത്, ഡി​സി​സി അം​ഗം ഇ​ർ​ഷാ​ദ് കെ.​ചേ​റ്റു​വ, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ബൈ​ദ മു​ഹ​മ്മ​ദ്, വാ​ടാ​ന​പ്പ​ള്ളി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സി​ജി​ത്ത് എന്നിവർ പ്രസം​ഗിച്ചു.​

സി.​എ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, സു​നി​ൽ നെ​ടു​മാ​ട്ടു​മ്മ​ൽ, അ​ക് ബ​ർ ചേ​റ്റു​വ, നൗ​ഷാ​ദ് കൊ​ട്ടി​ലി​ങ്ങ​ൽ, ഒ.​ജെ.ചാ​ക്കോ, സി.​ മു​സ് താ​ഖലി, എം.​വി. അ​രു​ണ്‍, ശ്രീ​ധ​ര​ൻ മാ​ക്കാ​ലി, നി​ഖി​ൽ. ​ജി.​ കൃ​ഷ്ണ, എ​ച്ച്.​എം. നൗ​ഫ​ൽ, സി.​എ. ബൈ​ജു, സാ​ലി​ഷ് തൃ​ഷാ​ര, ഒ.​വി. സു​നി​ൽ, എം.​ജെ. ഘോ​ഷ് എന്നിവർ മാർച്ചിനു നേ​തൃ​ത്വം ന​ൽ​കി.​ വാ​ടാ​ന​പ്പ​ള്ളി പൊ​ലി​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈഎ​സ്​പി സ​ലീ​ഷ്. എ​ൻ.​ ശ​ങ്ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ത​ട​ഞ്ഞു.