ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​ക​ളി​ൽ ഇ​നി ക്യു​ആ​ർ കോ​ഡ്
Wednesday, March 22, 2023 12:53 AM IST
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ പെ​ർ​മി​റ്റു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ക്യു ​ആ​ർ കോ​ഡ് പ​തി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം. ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ ഓ​ട്ടോ​റി​ക്ഷ ഉ​ട​മ​യു​ടെ പേ​ര്, വാ​ഹ​ന ന​ന്പ​ർ, പെ​ർ​മി​റ്റ് ന​ന്പ​ർ, പെ​ർ​മി​റ്റ് കാ​ലാ​വ​ധി എ​ന്നീ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. രാ​ത്രി​യി​ൽ ത​നി​ച്ചു യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ​ണു പ​ദ്ധ​തി.
ആ​ർ​ടി ഓ​ഫീ​സി​നാ​ണു നി​ർ​വ​ഹ​ണ​ച്ചു​മ​ത​ല. സാ​ങ്കേ​തി​ക സ​ഹാ​യം എ​ൻ​ഐ​സി ന​ൽ​കും. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ കോ​ർ​പറേ​ഷ​ൻ പ​രി​ധി​യി​ൽ പെ​ർ​മി​റ്റ് ഉ​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ക​ര​ടു രേ​ഖ ത​യാ​റാ​ക്കി. ജി​ല്ലാ ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ മേ​യ​ർ എം.​കെ. വ​ർ​ഗീ​സി​ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു. ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ സി​റ്റി പെ​ർ​മി​റ്റ് ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ത​യാ​റാ​ക്കാ​നും സ്റ്റി​ക്ക​ർ ന​ൽ​കാ​നു​മാ​ണു ല​ക്ഷ്യം.
ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ പ​തി​പ്പി​ക്കു​ന്ന ക്യൂ ​ആ​ർ കോ​ഡ് അ​ട​ങ്ങി​യ സ്റ്റി​ക്ക​റി​ന്‍റെ പ്ര​കാ​ശ​ന​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു. ജി​ല്ലാ ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ ഓ​ട്ടോ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്റ്റി​ക്ക​ർ വി​ത​ര​ണം ചെ​യ്തു. വാ​ഹ​ന​ത്തി​ന്‍റെ മു​ന്പി​ലും പി​ന്നി​ലും സ്റ്റി​ക്ക​ർ പ​തി​ക്കും.
ച​ട​ങ്ങി​ൽ കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി, പി.​കെ. ഷാ​ജ​ൻ, ആ​ർ​ടി​ഒ കെ.​കെ സു​രേ​ഷ്കു​മാ​ർ, ജോ​യി​ന്‍റ് ആ​ർ​ടി​ഒ കെ. ​രാ​ജേ​ഷ്, ഓ​ട്ടോ​തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ കെ.​വി. ഹ​രി​ദാ​സ്, എ.​ടി. ജോ​സ്, സി.​വി. ദേ​വ​സി, കെ.​എ. മാ​ത്യൂ​സ്, ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​
ടു​ത്തു.