മാ​നേ​ജ്മെ​ന്‍റ് ക​ണ്‍​വ​ൻ​ഷ​ൻ ഇന്ന്
Wednesday, March 22, 2023 12:53 AM IST
തൃ​ശൂ​ർ: തൃ​ശൂ​ർ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ മാ​നേ​ജ്മെ​ന്‍റ് ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് 6.45നു ​പു​ഴ​യ്ക്ക​ൽ ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ൽ ന​ട​ക്കും. റി​സ​ർ​വ് ബാ​ങ്ക് ഡ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ രാ​ജേ​ശ്വ​ർ റാ​വു ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ളക്ട​ർ വി.​ആ​ർ. കൃ​ഷ്ണ തേ​ജ, ബാ​ങ്ക് ഓ​ഫ് ന്യൂ​യോ​ർ​ക്ക് (മെ​ല​ണ്‍) മു​ൻ എം​ഡി അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ടി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​പോ​ൾ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ടി​എം​എ മ​ണ​പ്പു​റം ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് പു​ര​സ്കാ​രം ജ്യോ​തി ലാ​ബ്സ് ചെ​യ​ർ​മാ​ൻ എം.​പി. രാ​മ​ച​ന്ദ്ര​നും ടി​എം​എ ലി​യോ ഫാ​ർ​മ മാ​നേ​ജ്മെ​ൻ​റ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് എ​സ്ഐ​ബി എം​ഡി​യും സി​ഇ​ഒ​യു​മാ​യ മു​ര​ളി രാ​മ​കൃ​ഷ്ണ​നും സ​മ്മാ​നി​ക്കും. ബെ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് സ്റ്റു​ഡ​ന്‍റ് അ​വാ​ർ​ഡും സ്കോ​ള​ർ​ഷി​പ്പു​ക​ളും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​യോ ജോ​ബ്, എം. ​മ​നോ​ജ്കു​മാ​ർ, എ.​പി. മ​ധു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.