എം​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു
Wednesday, March 22, 2023 12:53 AM IST
വ​ട​ക്കാ​ഞ്ചേ​രി: ര​മ്യ​ഹ​രി​ദാ​സ് എംപി​യു​ടെ നി​ർ​ദേശ​പ്ര​കാ​രം റെ​യി​ൽ​വെ വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വി​ല​യി​രു​ത്തി. പ്ലാ​റ്റ് ഫോം ഉ​യ​രം കൂ​ട്ട​ൽ, വെ​യ്റ്റി​ംഗ് ഷെ​ഡ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണം ഏ​പ്രി​ൽ മാ​സ​ത്തോ​ടെ അ​വ​സാ​നി​പ്പി​ക്കും.
പ്ലാ​റ്റ്ഫോം വി​പു​ലീ​ക​ര​ണം ര​ണ്ടാം ഘ​ട്ടം, കാ​ന്‍റീ​ൻ, റെ​യി​ൽ​വെ​സ്റ്റേ​ഷ​ൻ സൗ​ന്ദ​ര്യ​വ​ത്്ക​ര​ണം, കാ​ട്ടി​ല​ങ്ങാ​ടി ഫു​ട് ഓ​വ​ർ ബ്രി​ഡ്ജ്, പു​ല്ലാ​നി​ക്കാ​ട് അ​ടി​പ്പാ​ത, എ​ങ്ക​ക്കാ​ട് റെ​യി​ൽ​വെ മേ​ൽ​പ്പാ​ലം തു​ട​ങ്ങി​യ വ​ർ​ക്കു​ക​ൾ​ക്ക് എംപി നി​ർ​ദേശം ന​ൽ​കി​യി​ട്ടുണ്ട്. കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്തി​യ ട്രെ​യി​നു​ക​ളു​ടെ സ്റ്റോപ്പു​ക​ൾ പു​ന​സ്ഥാ​പി​ക്കാ​ൻ റെ​യി​ൽ​വേ​യോ​ടു എംപി നി​ർ​ദേശി​ച്ച​താ​യി വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.
ഡിസിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ കെ.​ അ​ജി ത്കു​മാ​ർ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജി​ജോ കു​ര്യ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ഹം​സ, നേ​താ​ക്ക​ളാ​യ ശ​ശി​ മം​ഗ​ലം, സു​രേ​ഷ് പാ​റ​യി​ൽ എ​ന്നി​വ​രാ​ണു സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.