സ്ഥ​ലം വാ​ങ്ങു​വാ​ൻ വി​ദ്യാ​ർ​ഥിക​ൾ സ്വ​ർ​ണക്കമ്മ​ലു​ക​ൾ ന​ല്​കി
Wednesday, March 22, 2023 12:53 AM IST
കു​ന്നം​കു​ളം: ചാ​ലി​ശേ​രി ജിഎ​ൽപി സ്കൂ​ളി​ലെ സ​ഹോ​ദ​രി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ വി​ക​സ​ന​ത്തി​നാ​യി സ്ഥ​ലം വാ​ങ്ങു​ ന്ന ഫ​ണ്ടി​ലേ​ക്കു സ്വ​ർ​ണ ക്ക​മ്മ​ലു​ക​ൾ ന​ൽ​കി​യ​തു സ്കൂ​ളി​നും നാ​ടി​നും ത​ങ്കത്തി​ള​ക്ക​മാ​യി.
സ്വ​ർ​ണത്തി​നു ദി​നം​പ്ര​തി വി​ല കു​ടു​ന്പോ​ഴും സ്കൂ​ളി​നുവേ​ണ്ടി ര​ണ്ടുപേ​രും ന​ൽ​കി​യ​തു വി​ല​മ​തി​ക്കാ​നാ​ത്തെ സ​മ്മാ​ന​മാ​ണ്. 655 ഓ​ളം വി​ദ്യാ​ർ​ഥിക​ൾ പ​ഠി​ക്കു​ന്ന സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ത്തി​നു നി​ല​വി​ൽ 45 സെ​ന്‍റ് സ്ഥ​ല​മാ​ണ് ഉ​ള്ള​ത്. എ​ൽ​പി സ്കൂ​ളി​നു ചു​രു​ങ്ങി​യ​ത് ഒ​രേ​ക്ക​ർ വേ​ണമെ​ന്നാ​ണു വ്യ​വ​സ്ഥ.
തൃ​ത്താ​ല ഉ​പ​ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ത്തി​ൽ 18 ക്ലാ​സ്മു​റി​ക​ൾ വേ​ണ്ടി​ട​ത്ത് നി​ല​വി​ൽ 12 ക്ലാ​സ് മു​റി​ക​ളി​ലാ​ണ് പ​ഠ​നം ന​ട​ക്കുന്ന​ത്. മ​ന്ത്രി എം.​ബി. രാ​ജേ​ഷ് സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ട​ത്തി​നാ​യി 1.2 കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ക്ലാ​സ് മു​റി​ക​ൾ​ക്കാ​യി കെ​ട്ടി​ടം പ​ണി​യു​ന്ന​തി​നാ​യി 15 സെ​ന്‍റ് ഭൂ​മി വാ​ങ്ങു​ന്ന​തി​നാ​യി ജ​ന​കീ​യ കൂ​ട്ടാ​യ്മ ഫ​ണ്ട് ശേ​ഖ​ര​ണം ന​ട​ത്തിവരിക​യാ​ണ്. സ്ഥ​ലം വാ​ ങ്ങു​ന്ന​തി​ലേ​ക്കാ​ണു നാ​ലാം ക്ലാ​ സ് വി​ദ്യാ​ർ​ഥി പ്ര​വ്ദ, അ​നു​ജ​ത്തി യു​കെജി വി​ദ്യാ​ർ​ഥി താ​നി​യ എ​ന്നി​വ​ർ സ്വ​ർ​ണക്ക​മ്മ​ലു​ക​ൾ ന​ൽ​കി​യ​ത്. വ​ട്ട​മ്മാ​വ് വ​ലി​യ​ക​ത്ത് വീ​ട്ടി​ൽ വി.​എ​ൻ. ബി​നു- ആ​രി​ഫാ ​ബീ​ഗം ദ​ന്പ​തി​മാ​രു​ടെ മൂ​ന്നു മ​ക്ക​ളി​ൽ മൂ​ത്ത​വ​രാ​ണ് ഇ​രുവരും.
വാ​ർ​ഷി​കാ​ഘോ​ഷ ത്തിൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. കു​ഞ്ഞു​ണ്ണി വി​ദ്യാ​ർ​ഥിക​ളി​ൽ നി​ന്ന് ക​മ്മ​ലു​ക​ൾ ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ഹി​റ കാ​ദ​ർ, ബ്ലോ​ക്ക് മെ​ന്പ​ർ ധ​ന്യ സു​രേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗം പി.​ വി. ര​ജീ​ഷ്, പി​ടിഎ ​പ്ര​സി​ഡ​ന്‍റ് ബി​നു, പ്ര​ധാ​ന​ാ​ധ്യാപ​ക​ൻ ഇ.​ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.