ജലം അമൂല്യമാണ്...ഇന്ന് ലോക ജലദിനം...
Wednesday, March 22, 2023 12:55 AM IST
ഉ​ണ​ങ്ങി​ക്കി​ട​ക്കു​ന്ന വ​യ​ലു​ക​ളി​ൽ പ​തു​ക്കെ പെ​യ്യു​മ്പോ​ൾ മ​ഴ ഒ​രു അ​നു​ഗ്ര​ഹ​മാ​ണ്, ഭൂ​മി​യെ പ​ച്ച​യാ​യി മാ​റ്റു​ന്നു, പ​ക്ഷി​ക​ൾ പാ​ടു​ന്നു... ഡൊ​ണാ​ൾ​ഡ് വോ​ർ​സ്റ്റ​ർ കു​റി​ച്ചി​ട്ട ഈ ​വ​രി​ക​ൾ ആ​ണ് ഇ​ത്ത​വ​ണ​ത്തെ ജ​ല​ദി​ന​ത്തി​ന്‍റെ ഉ​ദ്ധ​ര​ണി​ക​ളി​ൽ ഒ​ന്ന്.
വേ​ന​ൽചൂ​ടി​ൽ നാ​ടാ​കെ വെ​ന്തു​രു​കു​മ്പോ​ഴാ​ണ്, കു​ടി​നീ​രി​നാ​യി കു​ട​ങ്ങ​ൾ നി​ര​ത്തി​യ കാ​ല​ത്താ​ണ്, ജ​ലം അ​മൂ​ല്യ​മാ​ണെ​ന്ന് ഒ​രു ബോ​ധ​വ​ൽ​ക്ക​ര​ണ​വും ന​ട​ത്താ​തെ ത​ന്നെ ജ​നം തി​രി​ച്ച​റി​യു​ന്ന കാ​ല​ത്താ​ണ് ഇ​ന്ന് ജ​ല​ദി​നം വ​ന്ന​ണ​യു​ന്ന​ത്. വ​ര​ണ്ടു​ണ​ങ്ങി​യ ജ​ലാ​ശ​യ​ങ്ങ​ളാ​ണ് ജ​ല ദി​ന​ത്തി​ലെ ഒ​രു കാ​ഴ്ച​യെ​ങ്കി​ൽ മ​ലി​ന​മാ​ക്ക​പ്പെ​ട്ട ജ​ലാ​ശ​യ​ങ്ങ​ളാ​ണ് മ​റു​വ​ശ​ത്തെ കാ​ഴ്ച.
ഇ​തി​നി​ട​യി​ൽ എ​വി​ടെ​യൊ​ക്കെ​യോ ഒ​ര​നു​ഗ്ര​ഹം പോ​ലെ ഇ​നി​യും മ​രി​ച്ചി​ട്ടി​ല്ലാ​ത്ത ജ​ല​ത്തി​ന്‍റെ നി​റ സ​മൃ​ദ്ധി​യും.
വേ​ന​ൽ​ചൂ​ടി​ൽ തൃ​ശൂ​രി​ലെ
നീ​രു​റ​വ​ക​ളു​ടെ ജ​ല​സ​മ്പ​ത്തും ജ​ല ദാ​രി​ദ്ര്യ​വും തേ​ടി​യി​റ​ങ്ങി​യ ഞ​ങ്ങ​ളു​ടെ ലേ​ഖ​ക​ർ
ന​ട​ത്തി​യ യാ​ത്ര​ക​ളി​ൽ
ക​ണ്ട കാ​ഴ്ച​ക​ൾ ഈ ​
ജ​ല​ദി​ന​ത്തി​ൽ വാ​യ​ന​ക്കാ​രു​മാ​യി ഞ​ങ്ങ​ൾ
പ​ങ്കു​വ​യ്ക്കു​ന്നു....