പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജി​ൽ സൗ​ജ​ന്യ മെ​ഗാ​തൊ​ഴി​ൽ മേ​ള ഏ​പ്രി​ൽ ര​ണ്ടി​ന്
Wednesday, March 22, 2023 12:55 AM IST
തി​രു​വി​ല്വാ​മ​ല: സൊ​സൈ​റ്റി ഫോ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഗ്രോ​ത്ത് ഓ​ഫ് ദി ​നേ​ഷ​ൻ, റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് ആ​ന്‍​ഡ് എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ് തി​രു​വ​ന​ന്ത​പു​രം, നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി കാ​ലി​ക്ക​ട്ട്, മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​ർ കോ​ഴി​ക്കോ​ട്, നെ​ഹ്രു ഗ്രൂ​പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ത്തോ​ടെ ഏ​പ്രി​ൽ 2ന് ​തി​രു​വി​ല്വാ​മ​ല പാ​ന്പാ​ടി നെ​ഹ്രു കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് ആ​ന്‍​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന മെ​ഗാ തൊ​ഴി​ൽ​മേ​ള കേ​ന്ദ്ര തൊ​ഴി​ൽ​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​യ്യാ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ന​ൽ​കു​ന്ന​ത്. ജോ​ബ് ഫെ​യ​ർ തി​ക​ച്ചും സൗ​ജ​ന്യ​മാ​യ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പു​റ​മെ തൊ​ഴി​ൽ ദാ​താ​ക്ക​ൾ​ക്കും ജോ​ബ് ഫെ​യ​റി​ന്‍റെ ഭാ​ഗ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​വ​ര​ങ്ങ​ൾ​ക്ക് 8113008777, 8129701663, 9496320663 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.
തൊ​ഴി​ൽ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഏ​പ്രി​ൽ ര​ണ്ടി​ന് നെ​ഹ്രു കോ​ള​ജ് കാ​ന്പ​സി​ൽ എ​ത്തി​ചേ​ര​ണ​മെ​ന്നും സൊ​സൈ​റ്റി ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രോ​ഗ്രാം സി​ഇ​ഒ പി.​ജി. രാ​മ​ച​ന്ദ്ര​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മാ​നേ​ജ​ർ എം. ​ശ്രീ​നി​വാ​സ്, ഡോ. ​സു​ധീ​ർ മാ​രാ​ർ, സി. ​ഗോ​പി​നാ​ഥ്, എം. ​സ​തീ​ഷ്കു​മാ​ർ, പി.​എ​സ്. ക​ണ്ണ​ൻ, പി.​ആ​ർ. രാ​ജ്കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ത്തി​ൽ അ​റി​യി​ച്ചു.