ഹോ​ളിഗ്രേ​സി​ൽ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ്
Wednesday, March 22, 2023 1:00 AM IST
മാ​ള: ഹോ​ളി​ഗ്രേ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ന​ട​ന്ന മെ​ഗാ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വി​ലൂ​ടെ 150 പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭി​ച്ചു.
മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ഓ​ട്ടോ​മൊ​ബൈ​ൽ, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന പ​രീ​ക്ഷ​ക​ളി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 300ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. പ​രീ​ക്ഷ​ക​ളി​ൽ പാ​സാ​യ 150 വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വി​വി​ധ ക​ന്പ​നി​ക​ളി​ലേ​ക്ക് ല​ഭി​ച്ച നി​യ​മ​ന ഉ​ത്ത​ര​വ് ചെ​യ​ർ​മാ​ൻ സാ​നി എ​ടാ​ട്ടു​കാ​ര​ൻ കൈ​മാ​റി. പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ള​ജ് ചെ​യ​ർ​മാ​ൻ സാ​നി എ​ടാ​ട്ടു​കാ​ര​ൻ നി​ർ​വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി ജോ​ണ്‍ ഐ​നി​ക്ക​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​ഡ്വി​ൻ ജോ​യ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ എം.​ജി. ശ​ശി​കു​മാ​ർ സ്വാ​ഗ​ത​വും പ്ലേ​സ്മെ​ന്‍റ് ഓ​ഫീ​സ​ർ സി.​ആ​ർ. ബാ​ല​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.