ത​ളി​യ​ക്കോ​ണം സ്റ്റേ​ഡി​യം ന​വീ​ക​ര​ണം 25ന് ​ആ​രം​ഭി​ക്കും
Wednesday, March 22, 2023 1:01 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ​യി​ലെ ത​ളി​യ​ക്കോ​ണം സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​ത്തു​ന്ന ന​വീ​ക​ര​ണം 25ന് ​ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു അ​റി​യി​ച്ചു.

കാ​യി​ക പ്രേ​മി​ക​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​ണ് സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ നി​റ​വേ​റ്റു​ന്ന​തെ​ന്നും മ​ണ്ഡ​ല​ത്തി​ന്‍റെ കാ​യി​ക വി​ക​സ​ന​ത്തി​ന് സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ത​ളി​യ​ക്കോ​ണം സ്റ്റേ​ഡി​യ​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ന​ഗ​ര​സ​ഭ പു​തി​യ ധാ​ര​ണാ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. ത​ളി​യ​ക്കോ​ണം സ്റ്റേ​ഡി​യം എ​ന്ന പേ​രി​നൊ​പ്പം ബാ​പ്പു​ജി എ​ന്നു​കൂ​ടി ചേ​ർ​ക്കാ​ൻ സ്പോ​ർ​ട്സ് ഫൗ​ണ്ടേ​ഷ​ൻ അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ പു​തി​യ ധാ​ര​ണാ പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ന​ഗ​ര​സ​ഭ​യി​ലെ വി​ശാ​ല​മാ​യ മൈ​താ​ന​മാ​ണ് ബാ​പ്പു​ജി സ്റ്റേ​ഡി​യം. 2.6 ഏ​ക്ക​റാ​ണ് മൈ​താ​നം. സ്റ്റേ​ഡി​യ​ത്തി​ന്‍റെ പി​റ​കി​ൽ 4.5 മീ​റ്റ​ർ ഉ​യ​ര​ത്തി​ലും അ​രി​കു സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണം, സ്റ്റേ​ഡി​യ​ത്തി​ലെ മ​ണ്ണ് ഉ​പ​യോ​ഗി​ച്ച് ക​ളി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ മ​ഡ് കോ​ർ​ട്ട് ഒ​രു​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ക.

ഇ​തി​നാ​യി ജി​ല്ലാ കാ​യി​ക വി​ഭാ​ഗം സ​ർ​വേ ന​ട​ത്തി പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു. ന​ഗ​ര​സ​ഭ ആ​ദ്യം ന​ൽ​കി​യ ധാ​ര​ണാ​പ​ത്രം സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ൻ നി​രാ​ക​രി​ച്ച​താ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കാ​ൻ കാ​ര​ണം.