പ​റ​യ​ൻ തോ​ട് പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്നു
Wednesday, March 22, 2023 1:01 AM IST
ചാ​ല​ക്കു​ടി: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ - ത​ച്ചു​ട​പ​റ​ന്പ് റോ​ഡി​ലെ പ​റ​യ​ൻ തോ​ട് പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്നു. 40 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് 6.5 മീ​റ്റ​ർ വീ​തി​യി​ലും 12.6 മീ​റ്റ​ർ നീ​ള​ത്തി​ലും നി​ല​വി​ലു​ള്ള പ​ഴ​യ പാ​ല​ത്തി​നേ​ക്കാ​ൾ ഉ​യ​ർ​ത്തി​യാ​ണ് നി​ർ​മാ​ണം.
കാ​ല​പ്പ​ഴ​ക്കം മൂ​ല​വും 2018ലെ ​പ്ര​ള​യ​ത്തെ തു​ട​ർ​ന്നും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ഈ ​പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ഈ ​പ്ര​ദേ​ശ​ത്തു​കാ​രു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ പ​ദ്ധ​തി അ​നു​വ​ദി​ച്ച​ത്. അ​ടു​ത്ത ദി​വ​സം പ​ഴ​യ പാ​ലം പൊ​ളി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ത​ത്കാ​ലം നി​രോ​ധി​ക്കും.
ചു​റ്റും പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ൽ ചു​റ്റ​പ്പെ​ട്ടി​രു​ന്ന ത​ച്ചു​ട​പ​റ​ന്പി​ലേ​ക്ക് ആ​ദ്യ​മാ​യി ഉ​ണ്ടാ​യ പ്ര​വേ​ശ​ന​മാ​ർ​ഗ​മാ​ണ് മു​ക്കാ​ൽ നൂ​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള​തും ഇ​ടു​ങ്ങി​യ​തു​മാ​യ ഈ ​പാ​ലം. ഇ​തു വ​ഴി​യു​ള്ള ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നും മ​ഴ​ക്കാ​ല​ത്തു​ണ്ടാ​കു​ന്ന വെ​ള്ളം ത​ട​സ​മി​ല്ലാ​തെ ഒ​ഴു​കി​പോ​കു​ന്ന​തി​നും പു​തി​യ പാ​ലം വ​രു​ന്ന​തോ​ടെ സാ​ധ്യ​മാ​വും.