ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Thursday, March 23, 2023 12:32 AM IST
അ​ഴീ​ക്കോ​ട്: മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി ബോ​ട്ടി​ന്‍റെ എ​ൻ​ജി​ൻ നി​ല​ച്ച് ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ബോ​ട്ട് എ​ത്തി ക​ര​യി​ലെ​ത്തി​ച്ചു. മു​ന​ന്പം പ​ള്ളി​പ്പു​റം സ്വ​ദേ​ശി ഒ​ബ്സ​ർ​ട്ട് ആ​ന്‍റ​ണി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്യൂ​​ൻ മേ​രി എ​ന്ന ബോ​ട്ടാ​ണ് ക​ട​ലി​ൽ പ​ത്തു നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ അ​ഴീ​ക്കോ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ആ​ഴ​ക്ക​ട​ലി​ൽ കു​ടു​ങ്ങി​യ​ത്. എ​ട്ടു മ​ത്സ്യ ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് ബോ​ട്ട് ക​ട​ലി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ൽ സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സു​ലേ​ഖ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷൈ​ബു, വി.​എ​ൻ. പ്ര​ശാ​ന്ത് കു​മാ​ർ, ഷി​നി​ൽ​കു​മാ​ർ, റ​സ്ക്യൂ ഗാ​ർ​ഡു​മാ​രാ​യ ഷി​ഹാ​ബ്, ഫ​സ​ൽ, ബോ​ട്ട് സ്രാ​ങ്ക് ദേ​വ​സി മു​ന​ന്പം, എ​ൻ​ജി​ൻ ഡ്രൈ​വ​ർ റോ​ക്കി എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ചേ​റ്റു​വ​യി​ലും അ​ഴീ​ക്കോ​ടും ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ര​ണ്ടു ബോ​ട്ടു​ക​ളും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റൈൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യൂ​ണി​റ്റ് ഉ​ൾ​പ്പെ​ട്ട ഫി​ഷ​റീ​സ് സ്റ്റേ​ഷ​നും സ​ജ്ജ​മാ​ണെ​ന്നു ജി​ല്ല ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​നി​ത അ​റി​യി​ച്ചു.