അ​ധ്യാ​പ​ക നി​യ​മ​നം നി​യ​മാ​നു​സൃ​തം: കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ്
Thursday, March 23, 2023 12:32 AM IST
തൃ​ശൂ​ർ: കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള​ള ശ്രീ ​വി​വേ​കാ​ന​ന്ദ കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ന്‍റെ നി​യ​മ​നം നി​യ​മ​നാ​നു​സൃ​ത​മാ​ണെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് സെ​ക്ര​ട്ട​റി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ മാ​നേ​ജ്മെ​ന്‍റി​നു കീ​ഴി​ലു​ള​ള ശ്രീ ​കേ​ര​ള​വ​ർ​മ, ശ്രീ ​വി​വേ​കാ​ന​ന്ദ കോ​ള​ജു​ക​ളി​ലെ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ലേ​ക്ക് നി​യ​മ​പ്ര​കാ​രം ത​യാ​റാ​ക്കി​യ റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നും മാ​ത്ര​മാ​ണ് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് നി​യ​മ​നം ന​ട​ത്തി​യി​ട്ടു​ള്ളത്. വി​ക​ലാം​ഗ സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല വ്യ​ക്ത​ത​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​ലേ​ക്കു ക​ത്ത് ന​ൽ​കു​ക​യും ര​ണ്ടു ഒ​ഴി​വു​ക​ളി​ലേ​ക്കു നി​ല​വി​ലു​ള്ള റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നും നി​യ​മ​നം ന​ട​ത്താമെ​ന്ന് സ​ർ​ക്കാ​രി​ൽ നി​ന്നു മ​റു​പ​ടി ല​ഭി​ക്കുകയും ചെയ്തതി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബോ​ർ​ഡ് നി​യ​മ​നം ന​ട​ത്തി​യ​ത്.
കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് മാ​നേ​ജ്മെ​ന്‍റി​നു കീ​ഴി​ലു​ള്ള ശ്രീ ​കേ​ര​ള​വ​ർമ ശ്രീ ​വി​വേ​കാ​ന​ന്ദ എ​ന്നീ കോ​ള​ജു​ക​ളി​ൽ ഒ​ഴി​വു​ള​ള അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ നി​ന്നും ല​ഭി​ച്ച ക​ത്തി​ൽ ശ്രീ ​വി​വേ​കാ​ന​ന്ദ കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ലെ ഒ​രു ഒ​ഴി​വി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​ണ് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള​ള​ത്.
അതുപ്ര​കാ​രം പ​ത്ര​പ​ര​സ്യം ന​ൽ​കി അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ള്ള​തും നി​യ​മ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി 2022 ജ​നു​വ​രി മൂ​ന്നി​ന് റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ളതും സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്ന ഒ​രു ഒ​ഴി​വി​ലേ​ക്ക് റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നും ഒ​ന്നാം റാ​ങ്ക് ല​ഭി​ച്ച ഉ​ദ്യോ​ഗാ​ർ​ഥിയെ നി​യ​മി​ച്ചി​ട്ടു​ള​ള​തു​മാ​ണെ​ന്ന് സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.