പൊ​തു​കി​ണ​റി​ൽ കാ​ടു ക​യ​റി; വെ​ള്ളം മ​ലി​ന​മാ​വു​ന്നു
Thursday, March 23, 2023 12:33 AM IST
മേ​ലൂ​ർ: പൊ​തു​കി​ണ​റി​ൽ കാ​ടു​ക​യ​റി വെ​ള്ളം മ​ലി​ന​മാ​വു​ന്നു. ക​ല്ലു​കു​ത്തി ജം​ഗ്ഷ​നി​ലെ കി​ണ​റി​നു മു​ക​ളി​ൽ ഇ​രു​ന്പു വ​ല ഉ​പ​യോ​ഗി​ച്ച് മൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും ഉ​ള്ളി​ലെ ഭി​ത്തി​യി​ൽ നി​ന്ന് ചെ​റു​മ​രം വ​ള​ർ​ന്ന് പു​റ​ത്തെ​ത്തി​യ നി​ല​യി​ലാ​ണ്. ‌
മു​രി​ങ്ങൂ​ർ- ഏ​ഴാ​റ്റു​മു​ഖം റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി ഈ ​പ്ര​ദേ​ശ​ത്ത് റോ​ഡ് പൊ​ളി​ച്ചി​ട്ട​ത്തോ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ പൊ​ടി​പ​ട​ലം നി​റ​യു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. കി​ണ​റി​നു മു​ക​ളി​ലേ​ക്ക് എ​ത്തി​യ ശി​ഖ​ര​ത്തി​ലെ ഇ​ല​ക​ളി​ൽ പൊ​ടി നി​റ​യു​ക​യും വെ​ള്ള​ത്തി​ലേ​ക്ക് ഇ​വ കൊ​ഴി​ഞ്ഞു​വീ​ണ് ജ​ലം മ​ലി​ന​മാ​വു​ന്നു. കു​ടി​വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത ഗ​ണ്യ​മാ​യി കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു കി​ണ​റു​ക​ൾ ശു​ചീ​ക​ര​ണം ന​ട​ത്തി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഈ ​മേ​ഖ​ല​യി​ൽ പൊ​ടി​പ​ട​ലം നി​റ​യു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.