അ​തി​ര​പ്പി​ള്ളി ട്രൈ​ബ​ൽ വാ​ലി കാ​ർ​ഷി​ക പ​ദ്ധ​തി​: കാ​ലാ​വ​ധി ദീ​ർ​ഘി​പ്പിക്കും
Thursday, March 23, 2023 12:33 AM IST
ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി ട്രൈ​ബ​ൽ വാ​ലി കാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി ര​ണ്ടു​വ​ർ​ഷ​ത്തേ​യ് ക്കു​കൂ​ടി ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കൃ​ഷി​മ​ന്ത്രി പി. പ്രസാ​ദ് നി​ർ​ദേ​ശി​ച്ചു.
പ​ദ്ധ​തി കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​ എ ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് കൃ​ഷി ഡ​യ​റ​ക്ട​ർ​ക്കു നി​ർ​ദേ​ശം ന​ൽ​ കി​യ​ത്. കോ​വി​ഡ് മൂ​ല​മു​ണ്ടാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ​ദ്ധ​തി ന​ട​ത്തി​പ്പി​നെ സാ​ര​മാ​യി ബാ​ധി​ച്ച​താ​യും എം​എ​ൽ​എ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.
പ​ദ്ധ​തി​ക്കു കീ​ഴി​ൽ ന​ട്ടു​വ​ള​ർ​ത്തു​ന്ന ദീ​ർ​ഘ​കാ​ല​വി​ള​ക​ളു​ടെ തു​ട​ർ പ​രി​പാ​ല​ന​ത്തി​ന് കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മു​ള്ള​താ​യും പ​ദ്ധ​തി​യ്ക്കാ​യി രൂ​പീ​ക​രി​ച്ച ഫാ​ർ​മ​ർ ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തു​വ​രെ സ​മ​യം ആ​വ​ശ്യ​മു​ള്ള​താ​യും ഉ​ത്പ​ന്ന വി​പു​ലീ​ക​ര​ണ​വും ക​യ​റ്റു​മ​തി​യും ആ​രം​ഭി​ക്കു​ന്ന​തി​നും പ​ദ്ധ​തി പൂ​ർ​ണ​തോ​തി​ൽ ഗു​ണ​ക​ര​മാ​കു​ന്ന​തി​നും സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തീ​രു​മാ​നം. 10 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​യു​ടെ മൂ​ന്നു​വ​ർ​ഷ​ത്തെ കാ​ലാ​വ​ധി ഈ ​മാ​സം മു​പ്പ​ത്തി​യൊ​ന്നി​ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണു കാ​ലാ​വ​ധി ദീർ​ ഘി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ള്ള​ത്.
അ​തി​ര​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഗോ​ത്ര​സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് കൃ​ഷി​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റീ ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ്, വ​നം​വ​കു​പ്പ്, പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ്, സ​ഹ​ക​ര​ണ​വ​കു​പ്പ്, യുഎ​ൻ​ഡി​പി​ഐ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.