ഭ​ര​ണി​വേ​ല മ​ഹോ​ത്സ​വം
Thursday, March 23, 2023 12:35 AM IST
വ​ട​ക്കാ​ഞ്ചേ​രി: കു​ണ്ട​ന്നൂ​ർ തു​രു​ത്ത് എ​രി​ഞ്ഞി​ക്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഭ​ര​ണി​വേ​ല മ​ഹോ​ത്സ​വം 25ന് ​ആ​ഘോ​ഷി​ക്കും. ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം 24ന് ​വൈ​കി​ട്ട് എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ഉ​ത്രാ​ളി​ക്കാ​വ് പൂ​രം കോ​ർ​ഡി​നേ​റ്റ​ർ എ.​കെ. സ​തീ​ഷ് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​കും. വേ​ല​ദി​വ​സം പു​ല​ർ​ച്ചെ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ക്ഷേ​ത്ര​ച്ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം ഉ​ച്ച​ക്ക് ഒ​ന്നി​നു പെ​രി​ങ്ങോ​ട് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ തി​ട​ന്പ് പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ക്കും.
അ​പ്പു​മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ളം. തു​ട​ർ​ന്ന് അ​ന്ന​ദാ​നം. 70 വ​ർ​ഷ​ത്തി​ലേ​റെ ക്ഷേ​ത്ര​ത്തി​ലെ കോ​മ​ര​മാ​യി​രു​ന്ന ക​ണ്ട​ങ്ങെ​നാ​രാ​യ​ണ​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് പു​തി​യ കോ​മ​ര​മാ​യ കാ​ഞ്ഞൂ​ർ മ​ണി​ക​ണ്ഠ​നെ അ​വ​രോ​ധി​ച്ചെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഹ​രീ​ഷ്മേ​നോ​ൻ, ര​വി നാ​രാ​യ​ണ​ൻ, പി. ​സേ​തു​മാ​ധ​വ​ൻ, എം.​ആ​ർ. ക​ണ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

20 ല​ക്ഷം
അ​നു​വ​ദി​ച്ചു

വ​ട​ക്കാ​ഞ്ചേ​രി: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ബി​ന്ദു തോ​മ​സ് അ​റി​യി​ച്ചു. കെ​ട്ടി​ട​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് അ​ട​ർ​ന്നു​വീ​ണ​തി​നെ​ത്തു​ട​ർ​ന്നു ജ​ന​പ്ര​തി​നി​ധി​ക​ളും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു.