വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കാ​യി​കാ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു
Thursday, March 23, 2023 2:37 AM IST
വി​യ്യൂ​ര്‍: പാ​ടൂ​ക്കാ​ട് സെന്‍റ​റി​നു സ​മീ​പം ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ചി​യ്യാ​രം ഗ​ലീ​ലി​ക്കു സ​മീ​പം വൃ​ന്ദാ​വ​ന്‍ റോ​ഡി​ല്‍ എ​ലു​വ​ത്തി​ങ്ക​ല്‍ ലി​ന്‍​സ​ന്‍റെ മ​ക​ന്‍ ലി​ജോ​ണ്‍(27) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യ്ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മാ​യ​ന്നൂ​ര്‍ സ്കൂ​ളി​ല്‍ കാ​യി​കാ​ധ്യാ​പ​ക​നാ​യ ലി​ജോ​ണ്‍ തൃ​ശൂ​രി​ല്‍നി​ന്നു വ​ട​ക്കാ​ഞ്ചേ​രി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു. വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ നി​ന്നു തൃ​ശൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റിയാണ് സ്കൂ​ട്ട​റി​ല്‍ ഇ​ടി​ച്ചത്. ഉ​ട​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വി​യ്യൂ​ര്‍ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

എട്ടുമാസം മുന്പാണ് ജോലിയിൽ പ്രവേശിച്ചത്. സം​സ്കാരം ഇന്നു രാ​വി​ലെ 11ന് ​ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളിയിൽ. റ​ജീ​ന​യാ​ണ് അ​മ്മ. ലി​യോ സ​ഹോ​ദ​രി​യാ​ണ്.