വ​ന​മി​ത്ര പു​ര​സ്കാ​രം ക്രൈ​സ്റ്റ് കോ​ള​ജി​ന്
Friday, March 24, 2023 1:03 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള വ​നം വ​ന്യ​ജീ​വി വ​കു​പ്പ് സാ​മൂ​ഹ്യ വ​നവ​ത്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വ​നദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും വ​ന​മി​ത്ര പു​ര​സ്കാ​ര സ​മ​ർ​പ്പ​ണവും ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ൽ മുനിസിപ്പൽ ചെയർമാൻ സോ​ണി​യ ഗി​രി നി​ർ​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ഫോ​റസ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ബി. ​സ​ജീ​ഷ്‌കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജൈ​വ വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തി​നു സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ന​ൽ​കു​ന്ന വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കേ​ര​ള​ത്തി​ൽ വ​നം​വ​കു​പ്പു ന​ൽ​കിവ​രു​ന്ന അം​ഗീ​കാ​രമാ​യ വ​ന​മി​ത്ര പു​ര​സ്കാ​ര​ത്തി​ന് ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജാണ് അ​ർ​ഹ​രാ​യത്.
തൃ​ശൂ​ർ സെ​ൻ​ട്ര​ൽ സ​ർ​ക്കി​ൾ ചീ​ഫ് ഫോ​റസ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ കെ.​എ​ൻ. അ​നൂ​പ് മു​ഖ്യ​ാതി​ഥി യായിരുന്നു. ഐ​എ​ഫ്എ​സുകാ രായ ആ​ർ. കീ​ർ​ത്തി, സാം​ബു​ദ്ധ മ​ജും​ദാ​ർ, മു​ൻ വ​ന​മി​ത്ര പു​ര​സ് കാ​ര ജേ​താ​വ് വി.​കെ. ശ്രീ​ധ​ര​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പറ​ന്പി​ൽ, കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് ഞെ​രി​ഞ്ഞാം​പ​ിള്ളി സിം​എം​ഐ എ​ന്നി​വ​ർ പ്രസം​ഗിച്ചു.