പുല്ലിനു തീപിടിച്ചതു പരിഭ്രാന്തി പരത്തി
Friday, March 24, 2023 1:03 AM IST
ചെ​ന്ത്രാ​പ്പി​ന്നി: പു​ല്ലി​നു തീ ​പി​ടി​ച്ച​ തു പ​രി​ഭ്രാ​ന്തി സൃ​ഷ്ടിച്ചു. ​കൊ​പ്ര​ക്ക​ളം അ​റ​ബി​ക് കോ​ള​ജി​ന് വ​ട​ക്കു ഭാ​ഗ​ത്തു ഒ​ഴിഞ്ഞ ​പ​റ​ന്പി​ലെ പു​ല്ലി​നാ​ണ് ഇ​ന്ന​ലെ
ഉ​ച്ച​യ്ക്ക് 1.30 ന് ​തീ പി​ടി​ച്ച​ത്. വൈ​ ദ്യു​തി ലൈ​നി​ലേ​ക്കു തെ​ങ്ങി​ൻ മ​ട​ൽ വീ​ണതാ​ണ് അ​ഗ്നി പ​ട​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്നു പ​റ​യുന്നു. ​വി​വ​ര​മ​റി​യ​ച്ച​തി​നെ തു​ട​ർ​ന്നെത്തി​യ വ​ല​പ്പാ​ട് ഫ​യ​ർ ഫോ​ഴ്സ് സം​ഘം തീ​യ​ണ​ച്ചു.
സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്രേ​മ​രാ​ജ​ൻ ക​ട്ടാ​ടി, ഗ്രേ​ഡ് സ്റ്റേഷ​ൻ ഓ​ഫീ​സ​ർ പി.​എ​സ്. നൗ​ഷാ​ദ്, സി.​കെ. അ​നി​ൽ​കുമാ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ റോ​ബിൻ​സ്, വി​ഷ് ണു, വി​ബി​ൻ, ബൈ​ജു, വി​ഷ് ണു​ദാ​സ്, ഹോം ​ഗാ​ർ​ഡു​മാ​രാ​യ ശ്രീ​കു​മാ​ർ, ഗോ​പി തു​ട​ങ്ങി​യ​വ​ർ സം​ഘത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.