പ​ത്താം ക്ലാ​സു​കാ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കിടിച്ച് അ​പ​ക​ടം
Friday, March 24, 2023 1:03 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് സ്കൂ​ട്ട​റി​ലും കാ​റി​ലും ഇ​ടി​ച്ച​ശേ​ഷം മ​റ്റൊ​രു ബൈ​ക്കി​നു​മു​ക​ളി​ലേ​ക്ക് വീ​ണു. ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ​ക്കു പ​രി​ക്കേ​റ്റു.
ഠാ​ണാ​വ് ഭാ​ഗ​ത്തു​നി​ന്ന് വേ​ഗ​ത്തി​ൽ വ​ന്നി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ബൈ​ക്ക് ക​ന​റാ ബാ​ങ്ക് പ​രി​സ​ര​ത്തു​വെ​ച്ച് എ​തി​രേ വ​ന്നി​രു​ന്ന സ്കൂ​ട്ട​റി​ലാ​ണ് ആ​ദ്യ​മി​ടി​ച്ച​ത്. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ ഇ​രി​ങ്ങാ​ല​ക്കു​ട തെ​ക്കേ അ​ങ്ങാ​ടി എ​ട​പ്പി​ള്ളി വീ​ട്ടി​ൽ റീ​ത്ത​യ്ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
നി​ർ​ത്താ​തെ പോ​യ ബൈ​ക്ക് സ്നേ​ഹ ഹോ​ട്ട​ലി​ന് മു​ൻ​പി​ലാ​യി എ​തി​രേ വ​ന്നി​രു​ന്ന കാ​റി​ലി​ടി​ച്ച് സ​മീ​പ​ത്ത് നി​ർ​ത്തി​യി​രു​ന്ന ബൈ​ക്കി​ന് മു​ക​ളി​ലേ​ക്കു​വീ​ണു. കാ​റി​ന്‍റെ മു​ൻ​വ​ശം ത​ക​ർ​ന്നി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.