ബോ​ഡി ബി​ൽ​ഡിം​ഗ്: അ​ച്ഛ​നും മ​ക​നും വെ​ള്ളി​ത്തി​ള​ക്കം
Friday, March 24, 2023 1:05 AM IST
തൃ​ശൂ​ർ: സം​സ്ഥാ​ന ബോ​ഡി ബി​ൽ​ഡിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ അ​ച്ഛ​നും മ​ക​നും വെ​ള്ളി​ത്തി​ള​ക്കം. മാ​സ്റ്റേ​ഴ്സ് വി​ഭാ​ഗ​ത്തി​ലും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും അ​ച്ഛ​ൻ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ​പ്പോ​ൾ കി​ഡ്സ് വി​ഭാ​ഗ​ത്തി​ലാ​ണ് മ​ക​ൻ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.
പ്ര​മു​ഖ ബോ​ഡി ബി​ൽ​ഡ​റും ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ മെ​ഡ​ലു​ക​ളേ​റെ നേ​ടു​ക​യും ചെ​യ്തി​ട്ടു​ള്ള എ.​യു. ഷാ​ജു​വാ​ണ് മാ​സ്റ്റേ​ഴ്സ് വി​ഭാ​ഗ​ത്തി​ലും 85 കി​ലോ​യി​ൽ കൂ​ടു​ത​ലു​ള്ള സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും വെ​ള്ളി നേ​ടി​യ​ത്.
മ​ക​ൻ മു​ഹ​മ്മ​ദ് ഫ​ർ​സാ​ൻ കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ അ​ണ്ട​ർ 12 കാ​റ്റ​ഗ​റി​യി​ൽ വെ​ള്ളി നേ​ടി. ഈ ​മാ​സം 25, 26 തി​യ​തി​ക​ളി​ൽ ബീ​ഹാ​റി​ലെ പ​ട്ന​യി​ൽ ന​ട​ക്കു​ന്ന മി​സ്റ്റ​ർ ഇ​ന്ത്യ മ​ത്സ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് ഷാ​ജു.