ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണംത​ട്ടാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍
Friday, March 24, 2023 1:09 AM IST
ഗു​രു​വാ​യൂ​ര്‍: ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ഹോ​ട്ട​ലു​ട​മ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച​യാ​ളെ അ​റ​സ്റ്റു ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് കു​ക്കി​ലി​യാ​ര്‍ ലൈ​നി​ല്‍ ശി​വ​കൃ​പ വീ​ട്ടി​ല്‍ ശി​വ​പ്ര​സാ​ദ് (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഗു​രു​വാ​യൂ​രി​ലെ ഹോ​ട്ട​ലു​ട​മ​ക​ളെ വി​ളി​ച്ച് ഹോ​ട്ട​ലു​ക​ളി​ല്‍ ഫു​ഡ് സേ​ഫ്റ്റി​ക്കാ​ര്‍ പ​രി​ശോ​ധ​ന​ക്ക് ക​യ​റാ​തി​രി​ക്ക​ണ​മെ​ങ്കി​ല്‍ 15,000 രൂ​പ ന​ല്‍​കി​യാ​ല്‍ പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​തെ നോ​ക്കാ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ പ്ര​ശ്‌​ന​മാ​കു​മെ​ന്നു​മാ​യി​രു​ന്നു ഭീ​ഷ​ണി.
ഗു​രു​വാ​യൂ​ര്‍ ടെ​മ്പി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം എ​സ്ഐ ഐ.​എ​സ്. ബാ​ല​ച​ന്ദ്ര​നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത്.