കൊ​ര​ട്ടി​യി​ൽ ബ​ജ​റ്റ് ച​ർ​ച്ച​യ്ക്കി​ടെ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി
Saturday, March 25, 2023 12:54 AM IST
കൊ​ര​ട്ടി: ബ​ജ​റ്റ് യാ​ഥാ​ർ​ഥ്യ​ബോ​ധ​മി​ല്ലാ​ത്ത​താ​ണെ​ന്നു ചൂ​ണ്ടി​കാ​ട്ടി കൊ​ര​ട്ടി പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന ബ​ജ​റ്റ് ച​ർ​ച്ച​ക്കി​ടെ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി. കൊ​ര​ട്ടി​യെ സ​പോ​ർ​ട്സ് ഹ​ബ് ആ​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്യു​ന്ന ബ​ജ​റ്റി​ൽ നാലു കോ​ടി​യാ​ണ് വ​ക​യി​രു​ത്തു​ന്ന​ത്. നി​ല​വി​ൽ കോ​നൂ​രി​ലു​ള്ള പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ട് സം​ര​ക്ഷി​ക്കാ​നും യു​വ​ജ​ന​ങ്ങ​ള​ട​ക്ക​മു​ള്ള​വ​രു​ടെ കാ​യി​ക​ക്ഷ​മ​ത വ​ർ​ധിപ്പി​ക്കാ​നും ക്രി​യാ​ത്മ​ക​മാ​യ പ​ദ്ധ​തി​ക​ൾ ആ​വീ​ഷ്ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് പാ​ർ​ലി​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ബി​ജോ​യ് പെ​രേ​പ്പാ​ട​ൻ പ​റ​ഞ്ഞു.
പു​തി​യ പ​ദ്ധ​തി​ക്ക് കോ​ടി​ക​ൾ വ​ക​യി​രു​ത്തു​ക വ​ഴി ഭ​വ​ന​ര​ഹി​ത​ർ​ക്കു​ള്ള ഭ​വ​ന നി​ർ​മാ​ണം, വാ​ർ​ഡു​ക​ളി​ലെ റോ​ഡു​ക​ളു​ടെ ടാ​റിം​ഗ്, റീ- ​ടാ​റിം​ഗ് എ​ന്നി​വ ന​ട​ക്കാ​തെ പോ​കു​ക​യും ഗ്രൗ​ണ്ടി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വ​ൻ അ​ഴി​മ​തി​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.
നെ​ൽ​ക്കൃ​ഷി പ്രോ​ത്സാ​ഹ​ന ബോ​ണ​സ്, ഉ​ഴ​വു​കൂ​ലി, കൊ​യ്ത്തു​യ​ന്ത്രം പാ​ട​ശേ​ഖ​ര സ​മി​തി​ക്ക് വാ​ങ്ങി ന​ൽ​ക​ൽ, കൂ​ട്ടു​കൃ​ഷി സ​ന്പ്ര​ദാ​യം പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ എ​ന്നി​ങ്ങ​നെ കൃ​ഷി​ക്കാ​ർ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന ഒ​രു പ​ദ്ധ​തി​യും ബ​ജ​റ്റി​ലി​ല്ലെ​ന്ന് വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി ചൂ​ണ്ടി​ക്കാ​ട്ടി.
ക​ഴി​ഞ്ഞ ബ​ജ​റ്റ് വി​ഭാ​വ​നം ചെ​യ്ത പ​ല പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കാ​നോ പൂ​ർ​ത്തീ​ക​രി​ക്കാ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും പു​തി​യ ബ​ജ​റ്റ് കേ​വ​ലം പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​യി മാ​റി​യെ​ന്നും മെ​ന്പ​ർ​മാ​ർ പ​റ​ഞ്ഞു.
ച​ർ​ച്ച​ക്കി​ടെ ഇ​റ​ങ്ങി​പ്പോ​ന്ന കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ക​വാ​ട​ത്തി​ൽ നി​ന്ന് പ്ര​തി​ഷേ​ധി​ച്ചു. വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി, ബി​ജോ​യ് പെ​രേ​പ്പാ​ട​ൻ, വ​ർ​ഗീ​സ് ത​ച്ചു​പ​റ​ന്പ​ൻ, ചാ​ക്ക​പ്പ​ൻ പോ​ ൾ, ഗ്രേ​സി സ്ക​റി​യ, പോ​ൾ​സി ജി​യോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.