രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയ നടപടിയിൽ വ്യാപക പ്രതിഷേധം
Saturday, March 25, 2023 12:54 AM IST
മൂന്നുപീടികയിൽ പ്രകടനം
മൂ​ന്നു​പീ​ടി​ക: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ എം​പി സ്ഥാ​നം റ​ദ്ദാ​ക്കി​യ ന​ട​പ​ടി​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം;​കോ​ണ്‍​ഗ്ര​സ് ക​യ്പ​മം​ഗ​ലം ബ്ലോ​ക്ക് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. മൂ​ന്നു​പീ​ടി​ക സെ​ന്‍റ​റി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ന് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​ജ​യ് വ​യ​ന​പ്പി​ള്ളി​ൽ, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ സി.​എ​സ്. ര​വീ​ന്ദ്ര​ൻ, സി.​സി. ബാ​ബു​രാ​ജ്, കെ.​എ​ഫ്. ഡൊ​മി​നി​ക്, നേ​താ​ക്ക​ളാ​യ ശോ​ഭ സു​ബി​ൻ, സു​രേ​ഷ് കൊ​ച്ചു​വീ​ട്ടി​ൽ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, ശോ​ഭ​ന ര​വി, സി. ​ജെ. ജോ​ഷി, കെ.​വി. ച​ന്ദ്ര​ൻ, പി.​എ. അ​ന​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വാ​യ് മൂ​ടി​ക്കെ​ട്ടി പ്ര​തി​ഷേ​ധം
ഇ​രി​ങ്ങാ​ല​ക്കു​ട: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ സൂ​റ​ത്ത് കോ​ട​തി​യു​ടെ വി​ധി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു​കൊ​ണ്ട് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ് മൂ​ടി​ക്കെ​ട്ടി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ​രം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി.​വി. ചാ​ർ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം ട്ര​ഷ​റ​ർ ജോ​സ് മാ​ന്പി​ള്ളി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സ​ത്യ​ൻ തേ​നാ​ഴി​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു. ബ്ലോ​ക്ക് ഭാ​ര​വാ​ഹി വി​ജ​യ​ൻ ഇ​ള​യേ​ട​ത്ത്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സി​ജു യോ​ഹ​ന്നാ​ൻ, ജ​സ്റ്റി​ൻ ജോ​ണ്‍, എ​ൻ.​ജെ. ജോ​യ്, വി.​എം. ബാ​ല​കൃ​ഷ്ണൻ, അ​ഡ്വ. പി.​ജെ. തോ​മ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് ശ്രീ​രാം ജ​യ​ബാ​ല​ൻ, ഗി​ഫ്റ്റ്സ​ണ്‍ ബൈ​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പ്രതിഷേധ പ്രകടനം നടത്തി
ചാ​ല​ക്കു​ടി: രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ ചാ​ല​ക്കു​ടി​യി​ൽ കോ​ണ്‍​ഗ്ര​സ് - യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. സ​നീ ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു വാ​ല​പ്പ​ൻ അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​ഒ. പൈ​ല​പ്പ​ൻ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ്, ഡി​സി​സി സെ​ക്ര​ട്ട​റി കെ. ​ജെ​യിം​സ് പോ​ൾ, കെ​പി​സി​സി മെ​ന്പ​ർ ഷോ​ണ്‍ പെ​ല്ലി​ശേ​രി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പ​രി​യാ​രം, ബി​ജു ചി​റ​യ​ത്ത്, ഇ​ട്ടൂ​പ്പ് അ​യി​നി​ക്കാ​ട​ൻ, ജോ​ണി പു​ല്ല​ൻ, ജോ​ർ​ജ് തോ​മാ​സ്, ലി​ജോ ജോ​ണ്‍, സി​ന്‍റോ മാ​ത്യു, ജെ​യ്ഫാ​ൻ മാ​നാ​ട​ൻ, ജോ​മോ​ൻ മാ​പ്രാം​ന്പി​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.