കി​ണ​റ്റി​ൽ വീ​ണ മ്ലാ​വി​നെ ര​ക്ഷ​പ്പെടു​ത്തി
Saturday, March 25, 2023 12:54 AM IST
ചാ​ല​ക്കു​ടി:​ കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് പോ​ന്നാം​ന്പോ​ളി​യി​ൽ കി​ണ​റ്റി​ൽ വീ​ണ മ്ലാ​വി​നെ ര​ക്ഷ​പ്പെടു​ത്തി. പൈ​നാ​ട​ത്ത് അ​ന്തോ​ണിയുടെ 15 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റിൽ വീ​ണ മ്ലാ​വി​നെയാ​ണ്ചാ​ല​ക്കു​ടി​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന നെ​റ്റ്, റോ​പ്പ് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ടു​ത്തിയ​ത്. മ്ലാ​വി​നെ ​വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കൈ​മാ​റി.
ഫ​യ​ർ​ഫോ​ഴ്സ് ഫ​യ​ർ​മാ​ന്മാ​രാ​യ സി.​ആ​ർ. ര​തീ​ഷ്, ടി.എ​സ്. അ​ജ​യ​ൻ, പി.​എസ്. സ​ന്തോ​ഷ്കു​മാ​ർ, യു. ​അ​നൂ​പ്, രോ​ഹി​ത്. കെ. ഉ​ത്ത​മ​ൻ
എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ചാ​യ്പ​ൻകു​ഴി വ​നംവ​കു​പ്പ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വാ​ല​ൻ​ചി​റ തോ​ട്
ക​യ​ർ​ഭൂ​വ​സ്ത്രം അ​ണി​ഞ്ഞു

ഇ​രി​ങ്ങാ​ല​ക്കു​ട: വാ​ല​ൻ​ചി​റ തോ​ട് ക​യ​ർ ഭൂ​വ​സ്ത്രം അ​ണി​യി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യ ഗി​രി നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ൽ ക​യ​ർ ഭൂ​വ​സ്ത്രം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന ആ​ദ്യ​ത്തെ ന​ഗ​ര​സ​ഭ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ടി.​വി. ചാ​ർ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ന​സ്, ക​യ​ർ പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ തൃ​ശൂ​ർ ബി. ​ഗോ​പ​കു​മാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രാ​യ സി.​സി. ഷി​ബി​ൻ, സു​ജാ സ​ഞ്ജീ​വ് കു​മാ​ർ, അം​ബി​ക പ​ള്ളി​പ്പു​റം, അ​ഡ്വ. ജി​ഷ ജോ​ബി, കൗ​ണ്‍​സി​ല​ർ​മാ​രാ​യ അ​ൽ​ഫോ​ൻ​സാ തോ​മ​സ്, പി.​ടി. ജോ​ർ​ജ്, എ.​എ​സ്. ലി​ജി, ഹ​രി​ത കേ​ര​ളം മി​ഷ​ൻ റി​സോ​ഴ് സ് പേ​ഴ്സ​ണ്‍ കെ.​സി. ര​ബി​ൻ, തൊ​ഴി​ലു​റ​പ്പ് എ​ൻ​ജി​നീ​യ​ർ ടി.​എ​സ്. സി​ജി​ൻ, എ​ന്നി​വ​ർ സം​സാ​രി​ച്ചു.