റോ​ഡ​രി​കി​ൽ സൂ​ക്ഷി​ച്ച മ​രം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ
Saturday, March 25, 2023 12:54 AM IST
മാ​ള: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​റി​ച്ച് റോ​ഡ​രി​കി​ൽ സൂ​ക്ഷി​ച്ച മ​രം ഭാ​ഗി​ക​മാ​യി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ. മാ​ള വ​ലി​യ​പ​റ​ന്പ് കു​രു​വി​ല​ശേ​രി സ​ഹ​ക​ര​ണ ബാ​ങ്കി​നു സ​മീ​പം പൊ​തു​മ​രാ​മ​ത്ത് റോ​ഡ​രി​കി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ര​ത്ത​ടി​ക​ളാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. ഒ​രു വ​ർ​ഷം മു​ന്പ് ഇ​വി​ടെ നി​ന്നി​രു​ന്ന ഉ​ണ​ങ്ങി​യ പ്ലാ​വ് അ​പ​ക​ട ഭീ​ക്ഷ​ണി​യാ​യി മാ​റി​യി​രു​ന്നു.
വ​നം വ​കു​പ്പി​ന്‍റെ വി​ല നി​ശ്ച​യം ന​ട​ത്താ​ത്ത​തി​നാ​ൽ ലേ​ലം ചെ​യ് തു ന​ൽ​കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തി​നെ തു​ട​ർ​ന്ന് അ​പ​ക​ട ഭീ​ക്ഷ​ണി ചൂ​ണ്ടി​ക്കാ​ട്ടി പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഷാ​ന്‍റി ജോ​സ​ഫ് ത​ട്ട​ക​ത്ത് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കു ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ടി​യ​ന്തര​മാ​യി മു​റി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് റോ​ഡ​രി​കി​ൽ ത​ന്നെ മ​ര​ത്ത​ടി​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ത​ടി​ക​ൾ വ​നം വ​കു​പ്പി​ന്‍റെ വി​ല നി​ശ്ച​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​ക​രി​ച്ച്
ലേ​ലം ന​ട​പ​ടി​ക​ൾ​ക്കാ​യി ന​ൽ​കി​യി​ട്ടു​ള്ള​താ​ണെ​ന്ന് മാ​ള പൊ​തു​മ​രാ​മ​ത്ത് അ​സി.​എ​ൻജിനീയ​ർ പ​റ​ഞ്ഞു. ഇ​തു കൂ​ടാ​തെ നി​ര​വ​ധി മ​ര​ത്ത​ടി​ക​ൾ ഇ​ത്ത​ര​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് റോ​ഡ​രി​കി​ൽ സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. മ​ര​ത്ത​ടി​ക​ൾ ക​ത്തി​ക്ക​രി​ഞ്ഞ​തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്ത​ണ​മെ​ന്നും ത​ടി​ക​ൾ ലേ​ലം ചെ​യ്തു ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഷാ​ന്‍റി ജോ​സ​ഫ് ത​ട്ട​ക​ത്ത് പൊ​തു മ​രാ​മ​ത്ത് കൊ​ടു​ങ്ങ​ല്ലൂ​ർ അ​സി.​എ​ക്സി​ക്യൂ​ട്ടീ​വ് എൻജിനീ​യ​ർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.