ജി​ല്ല​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Saturday, March 25, 2023 12:56 AM IST
തൃ​ശൂ​ർ: മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കാ​ൻ പ്ര​ത്യേ​ക എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ജി​ല്ല​യി​ൽ ര​ണ്ടു മേ​ഖ​ല​ക​ളാ​യി തി​രി​ഞ്ഞാ​ണു പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.
അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ച്ച വ്യ​ക്തി​ക​ളെ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള അ​ധി​കാ​രം പു​തു​ക്കി​യ ഉ​ത്ത​ര​വി​ലു​ണ്ട്. ശു​ചി​ത്വ - മാ​ലി​ന്യ​സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്ത​ൽ, അ​ന​ധി​കൃ​ത​മാ​യി നി​ക്ഷേ​പി​ച്ച മാ​ലി​ന്യം പി​ടി​ച്ചെ​ടു​ക്ക​ൽ, നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ സം​ഭ​ര​ണം, വി​ൽ​പ്പ​ന എ​ന്നി​വ സ്ക്വാ​ഡി​ന്‍റെ പ​രി​ധി​യി​ൽ വ​രും.
ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്നാ​ണ് പി​ഴ​യു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ​ർ, ത​ദ്ദേ​ശ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ നി​ശ്ച​യി​ക്കു​ന്ന മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ, പോ​ലീ​സ് ഓ​ഫീ​സ​ർ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ടീം. ​ഈ സ്ക്വാ​ഡ് ഇ​നി മു​ത​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന, മി​ന്ന​ൽ പ​രി​ശോ​ധ​ന, ഉ​ട​ൻ പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.