ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ൽ 70 കി​ലോ​യു​ടെ ക​ഞ്ചാ​വ് പാ​യ്ക്ക​റ്റു​ക​ൾ പി​ടി​കൂ​ടി
Saturday, March 25, 2023 12:56 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട-​കാ​ട്ടൂ​ർ റോ​ഡി​ൽ താ​ണി​ശേരി ചു​ങ്ക​ത്തി​ന​ടു​ത്ത് ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ൽ എ​ഴു​പ​ത് കി​ലോ​യോ​ളം ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി. 40 പാ​യ്ക്ക​റ്റു​ക​ളി​ലാ​യി​ട്ടാ​ണ് ഇ​വ കി​ട​ന്നി​രു​ന്ന​ത്. മാ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ചി​ല പാ​യ്ക്ക​റ്റു​ക​ൾ കീ​റി​യ നി​ല​യി​ലാ​ണ്.
തൃ​ശൂ​ർ റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി ഐ​ശ്വ​ര്യ ദോഗ്രയ് ക്കു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ബാ​ബു കെ. ​തോ​മ​സ് ന​ല്കി​യ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ഐ അ​നീ​ഷ് ക​രീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ഞ്ചാ​വു പാ​യ്ക്ക​റ്റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ക​ഞ്ചാ​വ് മൊ​ത്തവി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​ണു​ള്ള​ത്. ഈ ​മേ​ഖ​ല​യി​ലെ ക​ഞ്ചാ​വ് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​വ​രെ പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. മു​ന്പ് ഇ​ത്ത​രം കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.