ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ, മ​ൾ​ട്ടി​ലെ​വ​ൽ പാ​ർ​ക്കിം​ഗ് കു​ടും​ബ​ശ്രീ ന​ട​ത്തും
Saturday, March 25, 2023 12:58 AM IST
ഗു​രു​വാ​യൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​സാ​ദ് പ​ദ്ധ​തി​യി​ൽ കി​ഴ​ക്കേ​ന​ട​യി​ൽ ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡി​ന​ടു​ത്ത് നി​ർ​മി​ച്ച ടൂ​റി​സ്റ്റ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റും അ​മൃ​ത് പ​ദ്ധ​തി​യി​ൽ വ​ട​ക്കേ ഔ​ട്ട​ർ റിം​ഗ് റോ​ഡി​ലെ ന​ഗ​ര​സ​ഭ സ്ഥ​ല​ത്ത് നി​ർ​മി​ച്ച മ​ൾ​ട്ടി​ലെ​വ​ൽ പാ​ർ​ക്കിം​ഗി​ന്‍റെ ന​ട​ത്തി​പ്പും കു​ടും​ബ​ശ്രീ​യെ ഏ​ൽ​പ്പി​ക്കാ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും കു​ടും​ബ​ശ്രീ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​കൃ​ഷ്ണ​ണ​ദാ​സ് വി​ശ​ദീ​ക​രി​ച്ചു.
ലാ​ഭ​ത്തി​ന്‍റെ പ​കു​തി ന​ഗ​ര​സ​ഭ​ക്കു ന​ൽ​കാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ കു​ടും​ബ​ശ്രീ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഏ​പ്രി​ൽ ആ​ദ്യ​വാ​രം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. മ​ൾ​ട്ടി​ലെ​വ​ൽ കാ​ർ പാ​ർ​ക്കിം​ഗ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്ന് മാ​സ​ത്തേ​ക്കാ​ണ് കു​ടും​ബ​ശ്രീ​ക്കു ന​ൽ​കു​ന്ന​ത്. മൂ​ന്നു മാ​സ​ത്തെ വ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ന്നീ​ട് പു​തി​യ വ്യ​വ​സ്ഥ​ക​ൾ കൊ​ണ്ടു​വ​രും. ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ മ​ർ​ട്ടി​ല​വ​ൽ പാ​ർ​ക്കിം​ഗി​ൽ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി ന​ഗ​ര​സ​ഭ സ്വീ​ക​രി​ക്കും. ഇ​തി​നാ​യി ന​ഗ​ര​സ​ഭ പ്ര​ത്യേ​കം സെ​ക്യൂ​രി​റ്റി​ക്കാ​രെ നി​യ​മി​ക്കും.
റോ​ഡു​ക​ളി​ലെ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല. കി​ഴ​ക്കേ​ന​ട​യി​ലെ ക്ഷേ​ത്ര പ്ര​വേ​ശ​ന സ​ത്യ​ഗ്ര​ഹ മൈ​താ​നി​യി​ലെ പാ​ർ​ക്കിം​ഗ് ന​ട​ത്തി​പ്പി​നു ന​ഗ​ര​സ​ഭ നി​ശ്ച​യി​ച്ച തു​ക ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഓ​ഫ​ർ നോ​ട്ടീ​സ് ന​ൽ​കി കൂ​ടു​ത​ൽ തു​ക ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. മ​റ്റ് പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നു ന​ഗ​ര​സ​ഭ നി​ശ്ച​യി​ച്ച​തി​നേ​ക്കാ​ൾ കൂ​ടി​യ തു​ക​യ്ക്കാ​ണു ക​രാ​റു​കാ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.
പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ ച​ർ​ച്ച​യാ​ണു കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ന​ട​ന്ന​ത്. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. വൈ​സ് ചെ​യ​ർ​മാ​ൻ എം.​പി. അ​നീ​ഷ്മ, കൗ​ൺ​സി​ല​ർ​മാ​രാ​യ എ.​എ​സ്. മ​നോ​ജ്, എ.​എം. ഷെ​ഫീ​ർ, പ്ര​ഫ. പി.​കെ. ശാ​ന്ത​കു​മാ​രി, കെ.​പി. ഉ​ദ​യ​ൻ, കെ.​പി.​എ. റ​ഷീ​ദ്, മെ​ഹ്റൂ​ഫ്, വി.​ബി. ജോ​യ്, ശോ​ഭ ഹ​രി​നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.