ബ്യൂ​ട്ടിപാ​ർ​ല​റി​ൽ യു​വ​തി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Saturday, March 25, 2023 11:16 PM IST
കാ​ഞ്ഞാ​ണി: ബ്യൂ​ട്ടി​പാ​ർ​ല​റി​ൽ എ​ത്തി​യ യു​വ​തി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മ​ണ​ലൂ​ർ മ​ഞ്ചാ​ടി​റോ​ഡി​ൽ ചി​റ​മ്മ​ൽ പു​ള്ളൂ​ക്കാ​ര​ൻ സൈ​യ്ഗോ ഭാ​ര്യ ജി​ൻ​സി (32) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ വൈ​കീ​ട്ട് നാലുമ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കാ​ഞ്ഞാ​ണി​യി​ലെ ബ്യൂ​ട്ടി​പാ​ർ​ല​റി​ൽ ഉ​ച്ച​യോ​ടെ എ​ത്തി​യ ഇ​വ​ർ ഹെ​ന്ന ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ഇ​വ​ർ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ സ​മീ​പ​ത്തെ സ്വകാര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​രിലെ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​ഞ്ഞാ​ണി ജ​ന​ത ചോ​ഴ്സി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. ഏ​ക മ​ക​ൻ: എ​ബ​ൽ.