തിരുവില്വാമല: തിരുവില്വാമല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തണ്ണീർപ്പന്തൽ പദ്ധതി നടപ്പിലാക്കി. വെള്ളം, മോര്, തണ്ണിമത്തൻ എന്നിവയാണ് തണ്ണീർപ്പന്തലിൽ തയാറാക്കിയിട്ടുള്ളത്.
തിരുവില്വാമല ഹെഡ് ഓഫീസ്, പാന്പാടി, നടുവത്തപ്പാറ ബ്രാഞ്ചുകൾ എന്നിവിടങ്ങളിൽ ഒരുക്കിയ തണ്ണീർപഎപന്തൽ ബാങ്ക് പ്രസിഡന്റ് എം. അരവിന്ദാക്ഷൻനായർ ഉദ്ഘാടനംചെയ്തു. അസി. സെക്രട്ടറി മുരളി അധ്യക്ഷത വഹിച്ചു. ദിലീപ്കുമാർ, വേലു, കെ.എൻ. ബാബു, സുനീഷ്, രാകേഷ്, ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
പുന്നംപറന്പ്: പുന്നംപറന്പ് അന്പലപ്പാട് സർവീസ് സഹകരണ ബാങ്കിനു മുന്നിൽ തണ്ണീർപ്പന്തലൊരുങ്ങി. ബാങ്ക് പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനംചെയ്തു.
വൈസ് പ്രസിഡന്റ് പി.ജെ. രാജു അധ്യക്ഷതവഹിച്ചു. ടി.എ. ശങ്കരൻ, കെ.ആർ. സന്ദീപ്, തോമസ് പുത്തൂർ, ജോണി ചിറ്റിലപ്പിള്ളി, ടി.വി. പൗലോസ്, കുട്ടൻ മച്ചാട്, എൻ.സി. ജോക്ഷി, നിധീഷ് കുണ്ടുകാട്, ജോക്ഷി കല്ലിയേൽ, കെ.ജി. സിംസണ്‍, ബാങ്ക് സെക്രട്ടറി പി.കെ. അജിത്കുമാർ, ബാങ്ക് മാനേജർ ഡാലിയ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.