ശു​ചീ​ക​രി​ച്ചു
Sunday, March 26, 2023 6:43 AM IST
പാ​ല​പ്പി​ള്ളി: കാ​ട്ടാ​ന​ക​ൾ സ്ഥി​ര​മാ​യി ഇ​ടം​മു​റി​യു​ന്ന പാ​ല​പ്പി​ള്ളി പി​ള്ള​ത്തോ​ട് പ്ര​ദേ​ശ​ത്തെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ശു​ചീ​ക​രി​ച്ചു. വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.

പി​ള്ള​ത്തോ​ട് പാ​ല​ത്തി​നു ഇ​രു​വ​ശ​ത്തും കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലാ​ണ് സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ സീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. ഫോ​റ​സ്റ്റ് വാ​ച്ച​ർ​മാ​രാ​യ അ​രു​ണ്‍, നീ​ജോ, രാ​ജ​ൻ എ​ന്നി​വ​രും, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എ. ഓ​മ​ന എ​ന്നി​വ​രും നാ​ട്ടു​കാ​രും ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ആ​ന​ക​ൾ നി​ന്നാ​ൽ കാ​ണാ​ത്ത രീ​തി​യി​ൽ കാ​ടു​മൂ​ടി​യ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ വൃ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​ലും പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ആ​ക്ഷേ​പം.