ഗൃ​ഹ​നാ​ഥ​നെ ഇ​ടി​ച്ച് വീ​ഴ്ത്തി മോ​ഷ്ടാ​വ് മാ​ല​യു​മാ​യി ക​ട​ന്നു
Monday, March 27, 2023 1:05 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: മോ​ഷ്ടാ​വും ഗൃ​ഹ​നാ​ഥ​നും ത​മ്മി​ൽ മാ​ല​യ്ക്കാ​യി പി​ടി​വ​ലി, ഗൃ​ഹ​നാ​ഥ​നെ ഇ​ടി​ച്ചു വീ​ഴ്ത്തി മോ​ഷ്ടാ​വ് മാ​ല​യു​മാ​യി ക​ട​ന്നു. എ​ട​വി​ല​ങ്ങ് കാ​ര സ്വ​ദേ​ശി ഇ​ല​ഞ്ഞി​ക്ക​ൽ ജോ​ണു​മാ​യാ​ണ് മോ​ഷ്ടാ​വ് മാ​ല​യ്ക്ക് വേ​ണ്ടി പി​ടി​വ​ലി ന​ട​ത്തി​യ​ത്.​ ഇന്നലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.
ജോ​ണി​ന്‍റെ വീ​ടി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​വ് ഉ​റ​ങ്ങിക്കി​ട​ക്കു​ക​യാ​യി​രു​ന്ന ജോ​ണി​ന്‍റെ ക​ഴു​ത്തി​ലെ മൂ​ന്ന് പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യാ​ണ് ക​വ​രാ​ൻ നോ​ക്കി​യ​ത്. ഞെ​ട്ടി​യു​ണ​ർ​ന്ന ജോ​ണ്‍ മാ​ല​യി​ൽ പി​ടി​ച്ച​തോ​ടെ മോ​ഷ്ടാ​വു​മാ​യി പി​ടി​വ​ലി ന​ട​ന്നു. ജോ​ണി​നെ ഇ​ടി​ച്ച് വീ​ഴ്ത്തി മോ​ഷ്ടാ​വ് ക​ട​ന്ന് ക​ള​ഞ്ഞു.​
മാ​ല​യു​ടെ ഒ​രു ഭാ​ഗം ജോ​ണി​ന്‍റെ ക​യ്യി​ൽ കി​ട്ടു​ക​യും ചെ​യ്തു. പി​ടി​വ​ലി​യി​ൽ ജോ​ണി​ന് പ​രി​ക്ക് പ​റ്റി. തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ അ​ഞ്ച​ല​ശേ​രി ജോ​ഷി​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ൽ കു​ത്തി പൊ​ളി​ച്ച് ക​യ​റി​യ മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്ന​ര പ​വ​ന്‍റെ മാ​ല​യും ക​വ​ർ​ന്നി​ട്ടു​ണ്ട്.​
ഇന്നലെ രാ​വി​ലെ വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. കാ​ര​യി​ലെ കം​ബ്ലി​ക്ക​ൽ ബാ​ല​ൻ കി​ഴ​ക്കെ​വീ​ട്ടി​ൽ ദി​നേ​ശ​ൻ എ​ന്നി​വ​രു​ടെ വീ​ട്ടി​ല​ട​ക്കം അ​ര ഡ​സ​നോ​ളം വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.