രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ വാ​ക്കു​ക​ൾ ജ​നാ​ധി​പ​ത്യ​ വി​ശ്വാ​സി​ക​ൾ ആ​വ​ർ​ത്തി​ക്കും: ടി.​എ​ൻ. പ്ര​താ​പ​ൻ
Monday, March 27, 2023 1:05 AM IST
തൃ​ശൂ​ർ: ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യും രാ​ഹു​ൽ ഗാ​ന്ധി വി​ളി​ച്ചു പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ ആ​വ​ർ​ത്തി​ക്കു​മെ​ന്ന് ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി. അ​ദാ​നി മോ​ദി ബ​ന്ധ​ത്തെ കു​റി​ച്ച് ലോ​ക്സ​ഭ​യി​ൽ ചോ​ദ്യം ഉ​ന്ന​യി​ച്ച​തു​പോ​ലും രേ​ഖ​ക​ളി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​ത് ജ​നാ​ധി​പ​ത്യ​ത​ക​ർ​ച്ച​യു​ടെ തെ​ളി​വാ​ണ്. അ​ഭി​പ്രാ​യം പ​റ​യാ​ൻ ലോ​ക്സ​ഭ​യി​ൽ പോ​ലും സാ​ധി​ക്കി​ല്ല​യെ​ന്ന​ത് ഭ​ര​ണ​കൂ​ട​ഭീ​ക​ര​ത​യാ​ണെ​ന്നും എം​പി പ​റ​ഞ്ഞു.
രാ​ഹു​ൽ​ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ്ഘ​ട്ടി​ൽ ന​ട​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് സ​ത്യാ​ഗ്ര​ഹ സ​മ​ര​ത്തി​ന് ഐ​ക്യ​ധാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി കോ​ർ​പ​റേ​ഷ​ന് മു​ന്പി​ൽ ന​ട​ത്തി​യ ഉ​പ​വാ​സ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ടി.​എ​ൻ. പ്ര​താ​പ​ൻ.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ അ​ധ്യ​ക്ഷ​നാ​യി. ഉ​പ​വാ​സ സ​മ​ര​ത്തി​ൽ നേ​താ​ക്ക​ളാ​യ ടി.​ജെ. സ​നീ​ഷ്കു​മാ​ർ എം​എ​ൽ​എ, ഒ. ​അ​ബ്ദു​റ​ഹി​മാ​ൻ​കു​ട്ടി, അ​നി​ൽ അ​ക്ക​ര, ജോ​സ​ഫ് ചാ​ലി​ശേ​രി, എം.​പി. ജാ​ക്സ​ണ്‍, എം. ​കെ. പോ​ൾ​സ​ണ്‍, ജോ​സ​ഫ് ടാ​ജ​റ്റ്, സു​നി​ൽ അ​ന്തി​ക്കാ​ട്, രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, സി.​എ​സ്. ശ്രീ​നി​വാ​സ്, ഐ.​പി. പോ​ൾ, സി.​ഒ. ജേ​ക്ക​ബ്, റി​ജി​ൽ മാ​ക്കു​റ്റി, കെ.​എ​ഫ്. ഡൊ​മി​നി​ക്, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​വി. ദാ​സ​ൻ, ലീ​ലാ​മ്മ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.